ഓപ്പറേഷന്‍ സാഗര റാണി; പരിശോധന നടത്തി

ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ്  പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. അന്യസംസ്ഥാനത്ത് നിന്നും വന്ന നാല് ലോറികളും മറ്റു മത്സ്യ വാഹനങ്ങളും പരിശോധിച്ചു.  



ഭക്ഷ്യപരിശോധനാ കിറ്റ് ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സേമ്പിളുകള്‍ എല്ലാം നെഗറ്റീവ് ആയിരുന്നു. വരും ദിവസങ്ങളിലും  പരിശോധനകള്‍ ശക്തമായി തന്നെ നടത്തുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍  ഒ. ചിത്ര അറിയിച്ചു. ഫിഷറീസ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീജേഷ്, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ.പി. ഒ .അംജദ് ,  പൊന്നാനി സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ കെ.വി പ്രമിന, ഓഫീസ് അറ്റന്‍ഡ് എ.വി ജെഷി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #fish

ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങ...    Read More on: http://360malayalam.com/single-post.php?nid=5208
ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങ...    Read More on: http://360malayalam.com/single-post.php?nid=5208
ഓപ്പറേഷന്‍ സാഗര റാണി; പരിശോധന നടത്തി ഓപ്പറേഷന്‍ സാഗര റാണിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും സംയുക്തമായി മത്സ്യങ്ങളിലെ മായം കണ്ടെത്താനായി പരിശോധന നടത്തി. പൊന്നാനി, വെളിയങ്കോട്, മരക്കടവ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്