സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി

ആലപ്പുഴ തുറവൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി സഫർഷ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം തേടി. കുറ്റപത്രം നൽകിയത് മറച്ച് വെച്ചതിനെ തുടർന്ന് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു.പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.

അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സഫര്‍ഷായ്ക്ക് സോപാധിക ജാമ്യം നല്‍കണമെന്നായിരുന്നു പ്രതിഭാഗം വാദം. കുറ്റപത്രം സമര്‍പ്പിക്കാനായില്ലെന്ന് പ്രോസിക്യൂഷനും ഏറ്റുപറഞ്ഞു. ഫലം പ്രതിക്ക് അനായാസേന ജാമ്യം. ഗുരുതരമായ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന് അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമര്‍ശിച്ചു.


കഴിഞ്ഞ ജനുവരി 7നാണ് എറണാകുളം സ്വദേശിയായ പെണ്‍കുട്ടിയെ സഫര്‍ കൊലപ്പെടുത്തി വാല്‍പ്പാറയിലെ കാട്ടില്‍ ഉപേക്ഷിച്ചത്. എറണാകുളത്തെ സ്വകാര്യ കാര്‍ സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് സഫര്‍. സര്‍വീസ് സെന്ററിലെത്തിയ കാറിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെയും കൂട്ടി മലക്കപ്പാറയിലെത്തിയത്. ജനുവരി 8നാണ് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഏപ്രില്‍ ഒന്നിനു തന്നെ വിചാരണക്കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കോടതി കുറ്റപത്രം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം പ്രതിഭാഗം മാത്രമല്ല പ്രോസിക്യൂഷനും കോടതിയില്‍ മറച്ചുവച്ചു.

...    Read More on: http://360malayalam.com/single-post.php?nid=52
...    Read More on: http://360malayalam.com/single-post.php?nid=52
സ്കൂള്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്