പാഠം ഒന്ന് - ഡയല്‍ 101

ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും കുട്ടികള്‍ക്കായി തയാറാക്കിയ ജല സുരക്ഷാ ബോധവല്‍ക്കരണ വീഡിയോ പാഠം ഒന്ന് - ഡയല്‍ 101 മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം പ്രകാശനം ചെയ്തു. മഞ്ചേരി പന്തല്ലൂരില്‍ മൂന്ന് കുട്ടികള്‍ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് മരണമടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് മലപ്പുറം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ബോധവത്കരണ വീഡിയോ നിര്‍മിച്ചത്.
മലപ്പുറം ഗവണ്‍മെന്റ് ബോയ്സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ മഞ്ചേരി അഗ്നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പ്രദീപ് പാമ്പലത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം അഗ്നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ എം.അബ്ദുല്‍ ഗഫൂര്‍, പെരിന്തല്‍മണ്ണ അഗ്നി രക്ഷാ നിലയം സ്റ്റേഷന്‍ ഓഫീസര്‍ സി. ബാബു രാജന്‍, ഗവ. ബോയ്സ് ഹയര്‍ സെകന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സാലി, അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം. ശിവശങ്കരന്‍, സിവില്‍ ഡിഫന്‍സ് ജില്ലാ ഡിവിഷണല്‍ വാര്‍ഡന്‍ അനൂപ് വെള്ളില, ജില്ലാ ഡെപ്യൂട്ടി ഡിവിഷണല്‍വാര്‍ഡന്‍ ബിബിന്‍ പോള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. സിവില്‍ ഡിഫന്‍സ് അംഗങ്ങളായ അന്‍വര്‍ ശാന്തപുരം, അഷ്റഫ് കൊളപ്പുറം, അന്‍വര്‍ മണ്ണാര്‍ മല, നൗഷാദ് കൊളപ്പുറം, നിഷ്വാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോധവല്‍ക്കരണ വീഡിയോ തയ്യാറാക്കിയത്.

#360malayalam #360malayalamlive #latestnews

ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും കുട്ടികള്‍ക്കായി തയാറാക്കിയ ജല സുരക്ഷാ ബോധവല്‍ക്കരണ വീഡിയോ പാഠം ഒന്ന് - ഡയല്‍ 101 മലപ്പുറം വിദ്യാഭ...    Read More on: http://360malayalam.com/single-post.php?nid=5199
ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും കുട്ടികള്‍ക്കായി തയാറാക്കിയ ജല സുരക്ഷാ ബോധവല്‍ക്കരണ വീഡിയോ പാഠം ഒന്ന് - ഡയല്‍ 101 മലപ്പുറം വിദ്യാഭ...    Read More on: http://360malayalam.com/single-post.php?nid=5199
പാഠം ഒന്ന് - ഡയല്‍ 101 ഫയര്‍ഫോഴ്സും സിവില്‍ ഡിഫന്‍സും കുട്ടികള്‍ക്കായി തയാറാക്കിയ ജല സുരക്ഷാ ബോധവല്‍ക്കരണ വീഡിയോ പാഠം ഒന്ന് - ഡയല്‍ 101 മലപ്പുറം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. കുസുമം പ്രകാശനം ചെയ്തു. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്