പൊന്നാനി ബീച്ചിലേക്ക് സന്ദർശകരുടെ കുത്തൊഴുക്ക്; പൊന്നാനി ബീച്ച് പോലീസ് അടച്ചിട്ടു

ബലിപെരുന്നാൾ ദിനമായ ഇന്ന് കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ളതിനാലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും പൊന്നാനി ബീച്ച് താത്കാലികമായി അടച്ചിട്ടു. പ്രദേശത്ത് പൊലിസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മറികടന്ന് ബലി പെരുന്നാൾ ആഘോഷങ്ങൾക്കായി കുടുംബത്തോടൊപ്പവും കൂട്ടമായും സന്ദർശകർ പൊന്നാനി, പുതുപൊന്നാനി ബീച്ചുകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥലഞ്ഞെത്തിയ പൊന്നാനി പോലീസ് ശക്തമായ നടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഇത്തരത്തിൽ കൂട്ടമായെത്തുന്നവരെ പിടികൂടി ബോധവൽകരണം നടത്തി തിരിച്ചയക്കുകയാണ്. ഗതാഗത നിയമങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി വരുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊന്നാനി പോലീസ് അറിയിച്ചു. എന്നാൽ സന്ദർശനത്തിനെത്തുന്നവർ പൊന്നാനിയിലുള്ളവരല്ലെന്നും, മറ്റു പല സ്ഥലങ്ങിൽ നിന്നുമാണ് വരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്. പൊന്നാനി ഹാർബർ മുതൽ പുതുപൊന്നാനി മുനമ്പം വരെയാണ് സന്ദർശകരുടെ തിരക്ക് അനുഭവപ്പെടുന്നത്.

#360malayalam #360malayalamlive #latestnews #ponnani

ബലിപെരുന്നാൾ ദിനമായ ഇന്ന് കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ളതിനാലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും പൊന്നാനി ബീച്ച് താത്കാല...    Read More on: http://360malayalam.com/single-post.php?nid=5184
ബലിപെരുന്നാൾ ദിനമായ ഇന്ന് കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ളതിനാലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും പൊന്നാനി ബീച്ച് താത്കാല...    Read More on: http://360malayalam.com/single-post.php?nid=5184
പൊന്നാനി ബീച്ചിലേക്ക് സന്ദർശകരുടെ കുത്തൊഴുക്ക്; പൊന്നാനി ബീച്ച് പോലീസ് അടച്ചിട്ടു ബലിപെരുന്നാൾ ദിനമായ ഇന്ന് കൂടുതൽ സഞ്ചാരികളെത്താൻ സാധ്യതയുള്ളതിനാലും കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായും പൊന്നാനി ബീച്ച് താത്കാലികമായി അടച്ചിട്ടു. പ്രദേശത്ത് പൊലിസ് നിരീക്ഷണവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്