സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സ്ത്രീധന നിരോധന നിയമം (1961) സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍  സ്ത്രീധന നിരോധന പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുകയും സ്ത്രീധന നിരോധന ഓഫീസറെ  നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുകയും ചെയ്യണം. വനിതാ ക്ഷേമം/ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍/സ്ത്രീകള്‍ക്ക് പരിശീലനം നല്‍കുന്ന സംഘടനകള്‍, ദേശീയ- സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ സമാജം/വനിതാ സംഘടനകള്‍, സാമൂഹ്യതിന്മ ഉന്മൂലനം ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ലോയേഴ്‌സ് ഓര്‍ഗനൈസേഷന്‍, ദുര്‍ബല ജനവിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, സ്ത്രീകളുടെയും കുട്ടികളുടെയും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ സേവനം കാഴ്ച വച്ചിട്ടുള്ള സംഘടനകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (സൊസൈറ്റി രജിസ്‌ട്രേഷന്‍ ആക്ട്, ഇന്ത്യന്‍ ട്രസ്റ്റ് ആക്ട്), ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍, മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, റൂള്‍സ് റെഗുലേഷന്‍സ്, ബൈലോ, കമ്മിറ്റി അംഗങ്ങളുടെ ലിസ്റ്റ്, ഓഫീസ് സ്റ്റാഫ് ലിസ്റ്റ്, മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഓഡിറ്റ് സ്റ്റേറ്റ്‌മെന്റും, സ്ഥാപനത്തിന്റെ മുന്‍കാല പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കണം. താത്പര്യമുള്ളവര്‍ ബന്ധപെട്ട രേഖകള്‍ സഹിതം അതത് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 23. കൂടുതല്‍ വിവരങ്ങള്‍ക്ക് ചീഫ് ഡൗറി പ്രൊഹിബിഷന്‍ ഓഫീസര്‍ & ഡയറക്ടര്‍, വനിതാ ശിശു വികസന വകുപ്പ് പൂജപ്പുര, തിരുവന്തപുരം 12 എന്ന വിലാസത്തിലോ  www.wcd.kerala.gov.in വെബ് സൈറ്റിലോ 0471 2346508 എന്ന നമ്പറിലോ ബന്ധപ്പെടണം.

#360malayalam #360malayalamlive #latestnews #dowry

സ്ത്രീധന നിരോധന നിയമം (1961) സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറ...    Read More on: http://360malayalam.com/single-post.php?nid=5175
സ്ത്രീധന നിരോധന നിയമം (1961) സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറ...    Read More on: http://360malayalam.com/single-post.php?nid=5175
സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു സ്ത്രീധന നിരോധന നിയമം (1961) സംസ്ഥാനത്ത് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി വനിതാക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തന പരിചയമുള്ള സംഘടനകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന സംഘടനകള്‍ സ്ത്രീധന നിരോധന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്