യുവതികൾക്ക് ‘അവളിടം’ ക്ലബ്ബുകൾ

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനക്ഷേമ ബോർഡിന്റെ അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതവും കോർപ്പറേഷനുകളിൽ രണ്ടെണ്ണം വീതവുമാണ് സജ്ജമാക്കിയിട്ടുള്ളത്. സ്ത്രീകളിൽ അവബോധവും ആത്മവിശ്വാസവും വളർത്തി സ്ത്രീശാക്തീകരണത്തിന് അടിത്തറ പാകാൻ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലബുകളുടെ രൂപീകരണം.

സ്ത്രീധനത്തിനെതിരെയും സ്ത്രീകളോടുള്ള അതിക്രമങ്ങൾക്കെതിരെയുമുള്ള ബോധവത്ക്കരണ പരിപാടികൾ, സ്ത്രീസുരക്ഷാ നിയമങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു. സാമ്പത്തികമുൾപ്പെടെയുള്ള കാര്യങ്ങളിൽ സ്ത്രീകളെ സ്വയംപര്യാപ്തമാക്കാനുള്ള സ്വയംതൊഴിൽ പരിശീലനത്തിനും അവളിടം ക്ലബ്ബുകൾ വഴിയൊരുക്കുന്നു. തയ്യൽ, ഡി.ടി.പി, മൊബൈൽ റിപ്പയറിങ്, ആഭരണ നിർമാണം, ഡിസൈനിംഗ്, കേക്ക് നിർമാണം, മാസ്‌ക് നിർമാണംതുടങ്ങിയവ ഇതിലുൾപ്പെടും. കൂടാതെ അവളിടം ക്ലബ്ബുകളിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച്, ഡാൻസ്, മ്യൂസിക്, നാടക ട്രൂപ്പുകൾ ഒരുക്കാനുള്ള പ്രവർത്തനങ്ങളും നടന്നുവരുന്നു. വൈവിധ്യമായ പരിശീലന പരിപാടികൾ ഉൾപ്പെടുത്തി ക്ലബ്ബുകളെ മികച്ച കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് നടപ്പാക്കുന്നത്.

#360malayalam #360malayalamlive #latestnews #avalidamclub#yuvajanakheshamam

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനക്ഷേമ ബോർഡിന്റെ അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ...    Read More on: http://360malayalam.com/single-post.php?nid=7250
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനക്ഷേമ ബോർഡിന്റെ അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ...    Read More on: http://360malayalam.com/single-post.php?nid=7250
യുവതികൾക്ക് ‘അവളിടം’ ക്ലബ്ബുകൾ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് യുവജനക്ഷേമ ബോർഡിന്റെ അവളിടം ക്ലബ്ബുകൾ. 'അവളിടം- voice of young women' എന്ന പേരിൽ സംസ്ഥാനത്തുടനീളം 1040 യുവതീ ക്ലബ്ബുകൾക്ക് രൂപം നൽകിയിട്ടുണ്ട്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ ഒന്ന് വീതവും കോർപ്പറേഷനുകളിൽ രണ്ടെണ്ണം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്