വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന  ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാക്കഞ്ചേരി കിന്‍ഫ്രടെക്‌നോ പാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കിന്‍ഫ്ര പാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 27 സ്മാര്‍ട്ട് ഫോണ്‍,  ടാബ്‌ലറ്റ് എന്നിവ വിതരണം ചെയ്തു. ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയല്‍ ബി.എഡ് കോളജ് ഹാളില്‍ നടന്ന പരിപാടി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ജമീല ടീച്ചര്‍ അധ്യക്ഷയായി.  ജില്ലാ പഞ്ചായത്തംഗം പി.കെ.സി അബ്ദുറഹ്‌മാന്‍, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ്  എ.കെ അബ്ദുറഹ്‌മാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ.പി ദേവദാസ്, ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വി.ഹഫ്‌സ ബീവി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സമീറ ടീച്ചര്‍, ഇക് ബാല്‍ പൈങ്ങോട്ടൂര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രജീഷ്, അബ്ദുല്‍ അസീസ്, കിന്‍ഫ്ര മാനേജര്‍ കിഷോര്‍ കുമാര്‍, മലബാര്‍ ഗോള്‍ഡ് പ്രതിനിധി അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #onlinestudy

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാക്കഞ്ചേരി കിന്‍...    Read More on: http://360malayalam.com/single-post.php?nid=5163
ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാക്കഞ്ചേരി കിന്‍...    Read More on: http://360malayalam.com/single-post.php?nid=5163
വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് കാക്കഞ്ചേരി കിന്‍ഫ്രടെക്‌നോ പാര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. കിന്‍ഫ്ര പാര്‍ക്കിലെ വിവിധ സ്ഥാപനങ്ങളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്