താനൂരിലെ ജില്ലാ സ്‌കൗട്ട് ഭവന്‍ മാതൃകാ കേന്ദ്രമാക്കും: മന്ത്രി വി.അബ്ദുറഹിമാന്‍

എന്‍.ജെ. മത്തായ് മാസ്റ്റര്‍ സ്മാരക ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു.  താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട് ഗൈഡ് ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹ നന്മ ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട്, ഗൈഡ് പ്രസ്ഥാനം കോവിഡ് മഹാമാരി കാലഘട്ടത്തില്‍ ചെയ്ത സേവനങ്ങള്‍ മാതൃകാപരമാണ്.

ലോക് ഡൗണ്‍ കാലത്ത് പൊതുജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാതെ വന്ന സമയത്ത് മാസ്‌കുകള്‍ നിര്‍മിച്ചും മറ്റും സ്‌കൗട്ട്, ഗൈഡുകള്‍  വീടുകളില്‍ എത്തിച്ചു കൊടുത്ത പ്രവര്‍ത്തനം ശ്ലാഘനീയമാണ്.  മതേതരത്വവും സാഹോദര്യവും ലക്ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൗട്ട്, ഗൈഡ് പ്രസ്ഥാനം നിലനില്‍ക്കേണ്ടത് വര്‍ത്തമാന കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും മന്ത്രി പറഞ്ഞു.

താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 1969 ലെ പ്രഥമ       സ്‌കൗട്ട്  ബാച്ചിലെ  സ്‌കൗട്ട് അംഗങ്ങളെയും സ്‌കൂളില്‍ നിന്ന് രാജ്യ പുരസ്‌കാര്‍ ലഭിച്ച കുട്ടികളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.  ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ. എം ഷാഫി അധ്യക്ഷനായി.  ഭാരത് സ്‌കൗട്ട് ആന്‍ഡ്  ഗൈഡ്സ് സംസ്ഥാന ട്രെയിനിങ്  കമ്മീഷണര്‍ കെ.എന്‍. മോഹന്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക, അംഗം കെ.വി. ലൈജു, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ഖാദര്‍ കുട്ടി, തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ കെ.ടി. വൃന്ദകുമാരി, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരായ എം.കെ. സക്കീന, വി.കെ.ബാല ഗംഗാധരന്‍, പി.പി.മുഹമ്മദ്, സ്‌കൂള്‍ പി.ടി.എ  പ്രസിഡന്റ് ഇ. അനോജ്, എസ്.എം.സി ചെയര്‍മാന്‍ അനില്‍ തലപ്പള്ളി, പ്രിന്‍സിപ്പല്‍ എം. ഗണേഷന്‍, പ്രധാനാധ്യപകന്‍ എം.അബ്ദുസലാം, കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് ജില്ലാ കമ്മീഷണര്‍ പി.രാജ് മോഹന്‍, ജില്ലാ സെക്രട്ടറി സി .വി.അരവിന്ദ്, ജില്ലാ ട്രെയിനിങ് കമ്മീഷണര്‍ ബീജി മാത്യു എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #tanur

എന്‍.ജെ. മത്തായ് മാസ്റ്റര്‍ സ്മാരക ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മ...    Read More on: http://360malayalam.com/single-post.php?nid=5162
എന്‍.ജെ. മത്തായ് മാസ്റ്റര്‍ സ്മാരക ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മ...    Read More on: http://360malayalam.com/single-post.php?nid=5162
താനൂരിലെ ജില്ലാ സ്‌കൗട്ട് ഭവന്‍ മാതൃകാ കേന്ദ്രമാക്കും: മന്ത്രി വി.അബ്ദുറഹിമാന്‍ എന്‍.ജെ. മത്തായ് മാസ്റ്റര്‍ സ്മാരക ഭാരത് സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലാ ആസ്ഥാനം സംസ്ഥാനത്തിന് തന്നെ മാതൃക കേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പറഞ്ഞു. താനൂര്‍ ദേവധാര്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൗട്ട് ഗൈഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്