പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാം

കാസർഗോഡ് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം പെൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 അധ്യയന വർഷം പ്ലസ് വൺ സയൻസ്, കൊമേഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവുള്ളവർ മാത്രം അപേക്ഷിക്കുക. ആകെ 50 സീറ്റുകളാണ് ഓരോ വിഷയത്തിനും ഉള്ളത്. ഇതിൽ 70% പട്ടിക വർഗക്കാർക്കും, 20% പട്ടിക ജാതിക്കാർക്കും, 10% മറ്റ് പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിരിക്കുന്നു. പട്ടികജാതി/മറ്റ് പൊതുവിഭാഗം അപേക്ഷകരുടെ അഭാവത്തിൽ, പ്രസ്തുത സീറ്റുകൾ പട്ടികവർഗ വിഭാഗക്കാർക്ക് മാറ്റി നൽകുന്നതാണ്.

പ്രവേശനത്തിനുള്ള അപേക്ഷകൾ, കാസർകോട് ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെ വിവിധ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ, സ്‌കൂൾ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. ഇ മെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇ-മെയിൽ വിലാസം: principal14066@gmail.com

ജാതി, വരുമാനം, അഡ്മിഷന് വെയിറ്റേജ് ലഭിക്കാൻ സാധ്യതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, ഇന്റർനെറ്റിൽ നിന്ന് ലഭിക്കുന്ന എസ്.എ സ്.എൽ.സി മാർക്ക് ലിസ്റ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ അഡ്മിഷൻ നേടുന്ന സമയത്ത് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് 9447692223, 9446920362 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 29.

#360malayalam #360malayalamlive #latestnews #plusone #girls

കാസർഗോഡ് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം പെൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 20...    Read More on: http://360malayalam.com/single-post.php?nid=5158
കാസർഗോഡ് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം പെൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 20...    Read More on: http://360malayalam.com/single-post.php?nid=5158
പ്ലസ്‌വൺ പ്രവേശനത്തിന് അപേക്ഷിക്കാം കാസർഗോഡ് ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന് കീഴിലെ പരവനടുക്കം പെൺകുട്ടികൾക്കായുള്ള ഗവ. മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ 2021-22 അധ്യയന വർഷം പ്ലസ് വൺ സയൻസ്, കൊമേഴ്‌സ് പ്രവേശനത്തിന് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്