കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ

സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള' ,യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്‍റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ നിര്‍ബന്ധിതമായതിനാല്‍ 5 മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് സഹായകമാവുന്ന രീതിയിലാണ് റേഡിയോ കേരള 'പാഠം' എന്ന പേരില്‍ പ്രതിദിന പരിപാടി പ്രക്ഷേപണം ചെയ്ത് തുടങ്ങുന്നത്. ഈ മാസം 19 തിങ്കളാഴ്ച്ച മുതല്‍   www.radio.kerala.gov.in എന്ന വെബ്സൈറ്റ് വഴിയും, റേഡിയോ കേരള ആപ് (Google play) വഴിയും പരിപാടി കേള്‍ക്കാവുന്നതാണ്. പാഠത്തിന്‍റെ സമയവും മറ്റ് വിവരങ്ങളും റേഡിയോയിലൂടെയും ഫെയ്സ്ബുക്ക് അക്കൗണ്ട് (www.facebook.com/prdradiokerala) വഴിയും അറിയാന്‍ കഴിയും. 


'പാഠം' എന്ന പഠന സഹായ പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്ന സമയം ഇപ്രകാരമാണ്


(തിങ്കള്‍ മുതല്‍ വെള്ളിവരെ). 


പാഠം ക്ലാസ്.5 , 6  പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 1:05   പുന:പ്രക്ഷേപണം വൈകിട്ട് 6 മണി

പാഠം ക്ലാസ്.7  പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 2:05   പുന:പ്രക്ഷേപണം വൈകിട്ട് 7 മണി

പാഠം ക്ലാസ്.8  പ്രക്ഷേപണ സമയം ഉച്ചയ്ക്ക് 3:05   പുന:പ്രക്ഷേപണം രാത്രി 8 മണി

പാഠം ക്ലാസ്.9  പ്രക്ഷേപണ സമയം വൈകിട്ട് 4:05  പുന:പ്രക്ഷേപണം രാത്രി 9 മണി

പാഠം ക്ലാസ്.10  പ്രക്ഷേപണ സമയം വൈകിട്ട് 5:05  പുന:പ്രക്ഷേപണം രാത്രി 10 മണി

#360malayalam #360malayalamlive #latestnews #radio

സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള' ,യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്...    Read More on: http://360malayalam.com/single-post.php?nid=5151
സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള' ,യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്...    Read More on: http://360malayalam.com/single-post.php?nid=5151
കേട്ടു കേട്ട് പഠിക്കാം റേഡിയോ കേരളയിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് റേഡിയോ ആയ 'റേഡിയോ കേരള' ,യുപി - ഹൈസ്‌ക്കൂള്‍ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ആസ്പദമാക്കിയുള്ള പ്രത്യേക പരിപാടി തുടങ്ങുന്നു. കോവിഡിന്‍റെ സവിശേഷ സാഹചര്യത്തില്‍ പഠനം ഓണ്‍ലൈനിലേക്ക് മാറാന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്