ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകൾ

തിരുവനന്തപുരം: കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇടപാട്​ അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും ഇടപാടുകാർക്ക്​ ബാങ്കിലെത്താനും ഇടപാടുകൾ നടത്താനും സാധിക്കും.

കടകളുടെ പ്രവർത്തനസമയം വർധിപ്പിച്ചു. ‘ഡി’ കാറ്റഗറി ഒഴികെയുള്ള സ്​ഥലങ്ങളിൽ കടകൾക്ക്​ ഒന്നിടവിട്ട ദിവസങ്ങളിൽ രാത്രി എട്ടു മണി വരെ പ്രവർത്തിക്കാം. ട്രിപ്പ്​ൾ ലോക്​ഡൗൺ ഉള്ള ഡി കാറ്റഗറി സ്​ഥലങ്ങളിൽ വെള്ളിയാഴ്ച രാത്രി 7 വരെ കടകൾക്ക്​ തുറന്ന്​ പ്രവർത്തിക്കാം. പോസിറ്റിവിറ്റി നിരക്ക്​ 15 ശതമാനത്തിന്​ മുകളിലുള്ള പ്രദേശങ്ങളാണ്​ ഡി കാറ്റഗറിയിലുള്ളത്​. 

അതേസമയം, ശനി, ഞായർ ദിവസങ്ങളിലുള്ള വരാന്ത്യ ലോക്​ഡൗൺ തുടരും. ലോക്​ഡൗൺ സംബന്ധിച്ച അവലോകന യോഗത്തിലാണ്​ ഇളവുകൾ സംബന്ധിച്ച തീരുമാനമെടുത്തത്​. 

#360malayalam #360malayalamlive #latestnews

കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=5095
കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്...    Read More on: http://360malayalam.com/single-post.php?nid=5095
ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ; കടകളുടെ പ്രവർത്തന സമയം കൂട്ടി, ബാങ്കുകളിൽ എല്ലാ ദിവസവും ഇടപാടുകൾ കോവിഡ്​ നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്​ഡൗണിൽ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനമായി. ബാങ്കുകൾ ഇനി എല്ലാ ദിവസവും പ്രവർത്തിക്കും. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ഇടപാട്​ അനുവദിച്ചിരുന്ന നിയന്ത്രണം എടുത്തുകളഞ്ഞു. ഇനി എല്ലാ ദിവസവും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്