മാതൃകയായി മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ

കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ  മാതൃകയായി. നാല് ദിവസം മുമ്പ് ഓട്ടം പോയി മടങ്ങി വരുമ്പോഴാണ് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവറായ അഷറഫിന് മാറഞ്ചേരി പരിച്ചകം റോഡിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളിയുടെ ആധാർ കാർഡും ബേങ്ക് ഐഡികാർഡും പണവുമടങ്ങിയ പേഴ്‌സ് കളഞ്ഞു കിട്ടിയത്. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന അഷറഫ് ഓട്ടോ സ്റ്റാന്റിലേക്ക് തന്നെ തിരിച്ചെത്തി പേഴ്‌സ് മാറഞ്ചേരി സ്റ്റാന്റിലെ സെക്രട്ടറി റിയാദിനെ  ഏൽപ്പിക്കുകയായിരുന്നു. പേഴ്‌സ് പരിശോധിച്ചപ്പോൾ ബേങ്ക് ഐഡി കാർഡിൽ നിന്നും കിട്ടിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ കിട്ടുന്നുണ്ടായിരുന്നില്ല. ശേഷം ഓട്ടോ സ്റ്റാന്റിനടുത്ത് സിറ്റി ടീസ്റ്റാൾ നടത്തുന്ന സുനീറിനെ പേഴ്‌സ് ഏൽപ്പിക്കുകയും അവിടെ ചായകുടിക്കാൻ വരുന്ന അന്യസംസ്ഥാന തൊഴിലാളികളോട്  അന്വേഷിക്കാനും പറഞ്ഞേൽപ്പിച്ചു. ആധാർ കാർഡിലെ ഫോട്ടോ എടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അറിയിച്ചു. 

രണ്ട് ദിവസം കഴിഞ്ഞിട്ടും ആളെ കണ്ടെത്താൻ കഴിയാതിരുന്നതിനാൽ സ്റ്റാന്റിലെ മറ്റൊരു ഡ്രൈവറായ ദിലീപ് അധാർകാർഡുമായി മാറഞ്ചേരി മുതൽ എരമംഗലം വരെയുള്ള അന്യസംസ്ഥന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങി അന്വേഷിച്ച് ആളെ കണ്ടെത്തുകയായിരുന്നു. അങ്ങനെ ഇന്ന് വൈകീട്ട് ആറുമണിയോടെ പേഴ്‌സിന്റെ ഉടമസ്ഥനായ ബീഹാർ സ്വദേശി ലാലു കുമാർ തന്റെ കോൺട്രാക്ടറോടൊപ്പം മാറഞ്ചേരിയിൽ എത്തുകയും ഓട്ടോ ഡ്രൈവർമാരായ റിയാദ്, ദിലീപ്, പ്രവീൺ എന്നിവരുടെയും ടീസ്റ്റാൾ സുനീറിന്റെയും സാന്നിധ്യത്തിൽ അഷ്‌റഫ്‌ ലാലു കുമാറിന് പേഴ്‌സ് കൈമാറുകയും ചെയ്തു.

#360malayalam #360malayalamlive #latestnews #help #autodrivers

കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ മാതൃകയായി. നാല് ദിവസം മുമ്പ് ഓട്ടം പോ...    Read More on: http://360malayalam.com/single-post.php?nid=5071
കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ മാതൃകയായി. നാല് ദിവസം മുമ്പ് ഓട്ടം പോ...    Read More on: http://360malayalam.com/single-post.php?nid=5071
മാതൃകയായി മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ കളഞ്ഞുകിട്ടിയ പേഴ്‌സ് ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവർമാർ മാതൃകയായി. നാല് ദിവസം മുമ്പ് ഓട്ടം പോയി മടങ്ങി വരുമ്പോഴാണ് മാറഞ്ചേരിയിലെ ഓട്ടോഡ്രൈവറായ അഷറഫിന് മാറഞ്ചേരി പരിച്ചകം റോഡിൽ നിന്ന് അന്യസംസ്ഥാന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്