രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1007 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 24,61,191 ആയി. ഇതിൽ 6,61,595 എണ്ണം സജീവ കേസുകളാണ്. 17,51,556 പേർ രോഗമുക്തി നേടി. ഇതുവരെ 48,040 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്.

ഓഗസ്റ്റ് 13 വരെയുള്ള കണക്കുകൾ പ്രകാരം 2,76,94,416 സാമ്പിളുകളാണ് പരിശോധിച്ചിട്ടുള്ളതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചിട്ടുണ്ട്. ഇതിൽ 8,48,728 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചുവെന്നും ഐ.സി.എം.ആർ. വ്യക്തമാക്കി.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിൽ.

#360malayalam #360malayalamlive #latestnews

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേർക്ക് ജീവൻ നഷ്ടപ്പെടുകയും.... ...    Read More on: http://360malayalam.com/single-post.php?nid=494
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേർക്ക് ജീവൻ നഷ്ടപ്പെടുകയും.... ...    Read More on: http://360malayalam.com/single-post.php?nid=494
രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 24ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1007 മരണം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 64,553 പേർക്കു കൂടി കോവിഡ് സ്ഥിരീകരിക്കുകയും 1007 പേർക്ക് ജീവൻ നഷ്ടപ്പെടുകയും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്