പൊന്നാനി ചാവക്കാട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു

സംസ്ഥാനത്ത് ജൂൺ 16 വരെയുണ്ടായ  ലോക്ഡൗണിന് ശേഷം  പൊതുഗതാഗതം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 23 ,ബുധൻ) പൊന്നാനി ചാവക്കാട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു. പഴയതുപോലെ സഹകരാണാടിസ്ഥാനത്തിലാണ്    സർവീസ് പുനരാരംഭിക്കുന്നത്. പൊന്നാനി ചാവക്കാട് റൂട്ടിലെ പൊതു ജനങ്ങൾ സഹകരിക്കണമെന്ന്  അസോസിയേഷൻ അഭ്യർത്ഥിച്ചു. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ് നടത്തുകയെന്ന് ഭാരവാഹികളായ കെ.കെ സേതുമാധവൻ, കെ.സലിൽ കുമാർ, മുഹമ്മദ് യൂസഫ്, കെ.വി മുനീർ, ഷഹീബ്, മുസ്തഫ എന്നിവർ അറിയിച്ചു.

കോവിഡ് 19 ൻ്റെ ഒന്നാം ഘട്ടത്തിന് ശേഷം 16 മാസക്കാലമായി ചാവക്കാട് പൊന്നാനി റൂട്ടിൽ നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ നിന്നും ബസുടമകൾ  അസോസിയേഷൻ്റെ തീരുമാനപ്രകാരം സഹകരണാടിസ്ഥാനത്തിൽ സർവീസ് നടത്തി വരുമ്പോഴാണ് ഏപ്രിൽ 28 ന് വീണ്ടും ചാവക്കാട് മേഖല കണ്ടെെയ്മൻറ് സോണായി പ്രഖ്യാപിക്കുകയും അതുമൂലം റൂട്ടിൽ ബസ് സർവ്വീസ് നടത്താൻ കഴിയാതെ വരികയുമായിരുന്നു.  മെയ് ആദ്യവാരം സംസ്ഥാനത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് റൂട്ടിൽ ബസ് സർവീസ് നിലച്ചത്.

#360malayalam #360malayalamlive #latestnews #publictransport #ponnani

സംസ്ഥാനത്ത് ജൂൺ 16 വരെയുണ്ടായ ലോക്ഡൗണിന് ശേഷം പൊതുഗതാഗതം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 23 ,ബുധൻ) പൊന്നാനി ചാവക്കാട് റൂട്...    Read More on: http://360malayalam.com/single-post.php?nid=4880
സംസ്ഥാനത്ത് ജൂൺ 16 വരെയുണ്ടായ ലോക്ഡൗണിന് ശേഷം പൊതുഗതാഗതം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 23 ,ബുധൻ) പൊന്നാനി ചാവക്കാട് റൂട്...    Read More on: http://360malayalam.com/single-post.php?nid=4880
പൊന്നാനി ചാവക്കാട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു സംസ്ഥാനത്ത് ജൂൺ 16 വരെയുണ്ടായ ലോക്ഡൗണിന് ശേഷം പൊതുഗതാഗതം അനുവദിച്ചതിൻ്റെ അടിസ്ഥാനത്തിൽ നാളെ (ജൂൺ 23 ,ബുധൻ) പൊന്നാനി ചാവക്കാട് റൂട്ടിൽ ബസ് സർവീസ് പുനരാരംഭിക്കുന്നു. പഴയതുപോലെ സഹകരാണാടിസ്ഥാനത്തിലാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്