പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് പനമ്പാട് സെക്ടർ പ്രക്ഷോഭം നടത്തി

ഇന്ധന വില വർധനവിനെതിരെ വേറിട്ട സമര പരിപാടികൾ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് വഴികാട്ടുകയാണ് എസ്എസ്എഫ്. അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ  കുണ്ടുകടവ് ജംഗ്ഷൻ ഇന്ധന വിൽപ്പന കേന്ദ്രത്തിന് മുൻപിൽ 2021 ജൂൺ 17 ന്  എസ്എസ്എഫ്  പനമ്പാട് സെക്ടർ പ്രക്ഷോഭം നടത്തി .


'പെട്രോൾ വാങ്ങാൻ മഷികുപ്പിയുമായി ക്യൂ നിൽക്കുന്നു' എന്ന ശീർഷകത്തെ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.സെക്ടറിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് പരിപാടിയിൽ പങ്കെടുത്തത്.

ഇന്ധനവില അനിയന്ത്രിതമായി വര്‍ധിര്‍ക്കുന്നത് സാധാരണക്കാരുടെ ജീവിതം ഏറെ ദുസ്സഹമാക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ വിഷയത്തില്‍ ബോധവാന്‍മാരാക്കുകയും പ്രതികരിക്കാന്‍ പ്രാപ്തരാക്കുകയുമാണ് പ്രക്ഷോഭത്തിന്റെ പ്രധാന ലക്ഷ്യം. ജനങ്ങള്‍ കോവിഡ് പ്രതിസന്ധിയില്‍ പ്രയാസമനുഭവിക്കുന്ന സാഹചര്യത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇന്ധന വില കുത്തനെ കൂട്ടി ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുകയാണ്.

ഇങ്ങനെ രാജ്യം മുന്നോട് പോയാല്‍ വറുതിയിലേക്ക് എടുത്തെറിയപ്പെടലാകും അനന്തര ഫലമെന്ന ബോധ്യത്തില്‍ നിന്നാണ് എസ് എസ് എഫ് പ്രക്ഷോഭത്തിനിറങ്ങുന്നത്.

അനിയന്ത്രിതമായ പെട്രോൾ വിലവർധനവിനെതിരെ എസ് എസ് എഫ് സംസ്ഥാന തലത്തില്‍ 1000 കേന്ദ്രങ്ങളിൽ  പ്രക്ഷോഭം നടത്തുന്നതിന്റെ ഭാഗമായാണ് പൊന്നാനി കുണ്ടുകടവ് ജംഗ്ഷൻ ഇന്ധന വിൽപ്പന കേന്ദ്രത്തിനു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിച്ചത്. പ്രക്ഷോഭത്തിൽ എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി അസ്‌ലം നാലകം,സെക്ടർ ഭാരവാഹികളായ സയ്യിദ് ജദീർ അഹ്‌സൻ,അനസ് കെ.വൈ,മിദ്‌ലാജ് മുസ്‌ലിയാർ,ഫഹദ് നാലകം,റാഷിദ്‌ പുറങ്ങ്,ഷെഫിൻ നീറ്റിക്കൽ,ഷാഹിദ് നാലകം സെക്ടർ എക്സിക്യൂട്ടീവ് അംഗം നിഹാൽ അത്താണി എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ssf

ഇന്ധന വില വർധനവിനെതിരെ വേറിട്ട സമര പരിപാടികൾ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് വഴികാട്ടുകയാണ് എസ്എസ്എഫ്. അനിയന്ത്രിതമായ ഇന്ധന വി...    Read More on: http://360malayalam.com/single-post.php?nid=4850
ഇന്ധന വില വർധനവിനെതിരെ വേറിട്ട സമര പരിപാടികൾ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് വഴികാട്ടുകയാണ് എസ്എസ്എഫ്. അനിയന്ത്രിതമായ ഇന്ധന വി...    Read More on: http://360malayalam.com/single-post.php?nid=4850
പെട്രോൾ വില വർധനവിനെതിരെ എസ് എസ് എഫ് പനമ്പാട് സെക്ടർ പ്രക്ഷോഭം നടത്തി ഇന്ധന വില വർധനവിനെതിരെ വേറിട്ട സമര പരിപാടികൾ സംഘടിപ്പിച്ച് പ്രക്ഷോഭങ്ങൾക്ക് വഴികാട്ടുകയാണ് എസ്എസ്എഫ്. അനിയന്ത്രിതമായ ഇന്ധന വില വർധനവിനെതിരെ കുണ്ടുകടവ് ജംഗ്ഷൻ ഇന്ധന വിൽപ്പന കേന്ദ്രത്തിന് മുൻപിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്