വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മക മുട്ടിറക്കൽ സമരം സംഘടിപ്പിച്ചു

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മുട്ടിറക്കൽ സമരം സംഘടിപ്പിച്ചു. പൊന്നാനി എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ വി.കെ ബേബി ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമ പഞ്ചായത്ത് മെമ്പർ അഡ്വക്കറ്റ് കെ.എ ബക്കർ അധ്യക്ഷത വഹിച്ചു.


പുറങ്ങ് മുതൽ ചേറ്റുവ വരെയുള്ള 30 കിലോമീറ്ററിലധികം പ്രദേശത്ത് ഉപ്പുവെള്ളം കയറി കുടിവെള്ളവും കൃഷിയും നശിക്കുന്നത് തടയുന്നതിനു വേണ്ടി ബ്രിട്ടീഷുകാരുടെ കാലത്ത് ഷട്ടറുകൾ നിർമ്മിച്ചിരുന്നു. മേൽ ഷട്ടറുകൾ കേടു വന്നതിനെ തുടർന്ന് 1984 ൽ പദ്ധതിക്കുവേണ്ടി തറക്കല്ലിട്ടെങ്കിലും നാളിതുവരെ പദ്ധതി യാഥാർത്ഥ്യമാവാത്തതിനാൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഒട്ടേറെ നിവേദനങ്ങൾ സമർപ്പിക്കുകയും സമരപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. പദ്ധതിക്ക് വേണ്ടി ബജറ്റിലും കിഫ്‌ബിയിലും നബാർഡിലും ഫണ്ട് വകയിരുത്തിയിട്ടുണ്ട് എന്ന് പറഞ്ഞു കഴിഞ്ഞ അഞ്ചുവർഷം പ്രദേശവാസികളെ പറഞ്ഞു പറ്റിക്കുകയായിരുന്നു. പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും ഫണ്ടും എല്ലാം റെഡിയാണെന്ന് പറഞ്ഞിട്ടും പദ്ധതി യാഥാർത്ഥ്യമാവാത്തതിനെ തുടർന്നാണ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക സമരം നടത്തിയത്. ഈ സമരത്തോടെ എല്ലാ തടസ്സങ്ങളും നീങ്ങണമെന്നും ഇല്ലാത്ത മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പദ്ധതിയെ അവഗണിക്കുന്ന ഉദ്യോഗസ്ഥ അധികാര വർഗ്ഗങ്ങളുടെ കണ്ണു തുറക്കട്ടെ എന്നും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വി.പി അലി, മുഹമ്മദലി മാനേരി, പി.സി അബ്ദുള്ള, കെ.ടി അബ്ദുൽ ഗനി, കെ.വി മുഹമ്മദ്‌ മൗലവി, കെ നൗഷാദ്, കെ.വി നസ്റുദ്ധീൻ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #veliyamkode

വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മുട...    Read More on: http://360malayalam.com/single-post.php?nid=4837
വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മുട...    Read More on: http://360malayalam.com/single-post.php?nid=4837
വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതീകാത്മക മുട്ടിറക്കൽ സമരം സംഘടിപ്പിച്ചു വെളിയംകോട് ലോക്ക് കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക മുട്ടിറക്കൽ സമരം സംഘടിപ്പിച്ചു. പൊന്നാനി എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പാൾ പ്രൊഫസർ വി.കെ ബേബി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്