എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ കോവിഡ് വാക്‌സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിൻ.

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ കോവിഡ് വാക്‌സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിനിന് തുടക്കമായി. ക്യാമ്പയിന്റെ പൊന്നാനി മണ്ഡലം തല ഉത്‌ഘാടനം. വെളിയങ്കോട് പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ, സിപിഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ നിർവഹിച്ചു.

എ ഐ വൈ എഫ് പൊന്നാനി മണ്ഡലം സെക്രട്ടറി ഷാഫി തവയിൽ അധ്യക്ഷനായ ചടങ്ങിൽ അനസ് പുഴക്കര സ്വാഗതം പറഞ്ഞു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകളും സംശയങ്ങളും, പരാതികളും പൊതുജനങ്ങളിൽ നിന്ന് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ, അടിയന്തിരമായി നിയോജക മണ്ഡലത്തിലെ മുഴുവൻ വാർഡുകളും നൂറ് ശതമാനം റെജിസ്ട്രേഷൻ ചെയ്യാൻ മണ്ഡലം എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു. റാഷിദ്‌ ജിതിൻരാജ്, രാജേന്ദ്രപ്രസാദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് റെജിസ്‌ട്രേഷന് തുടക്കം കുറിച്ചു. സമാനമായ രീതിയിൽ പൊന്നാനി നിയോജക മണ്ഡലത്തിൽ മുഴുവൻ പഞ്ചായത്തുകളിലും നാളെ മുതൽ സ്ക്വാഡുകൾ പ്രവർത്തിച്ചു തുടങ്ങും സംശയങ്ങൾക്ക് 

97474 11921 ഈ ഹെല്പ് ഡസ്ക് നമ്പറിൽ ബന്ധപ്പെടാം. മുത്തു മൊയ്‌ദുണ്ണി നന്ദി പറഞ്ഞു.

#360malayalam #360malayalamlive #latestnews

പൊന്നാനി മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നൂറ് ശതമാനം കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിനുമായി എ ഐ വൈ എഫ് ...    Read More on: http://360malayalam.com/single-post.php?nid=4758
പൊന്നാനി മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നൂറ് ശതമാനം കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിനുമായി എ ഐ വൈ എഫ് ...    Read More on: http://360malayalam.com/single-post.php?nid=4758
എ ഐ വൈ എഫ് പൊന്നാനി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമ്പൂർണ്ണ കോവിഡ് വാക്‌സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിൻ. പൊന്നാനി മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും നൂറ് ശതമാനം കോവിഡ് വാക്സിനേഷൻ റെജിസ്ട്രേഷൻ ക്യാമ്പയിനുമായി എ ഐ വൈ എഫ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്