കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് ; ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തൽക്കാലം നികുതിയില്ല

 കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതിയിളവ് പ്രഖ്യാപിച്ച ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.  ഇന്നത്തെ ജി എസ് ടി യോഗം ചേർന്നതിന്നതിന്റെ പ്രധാന ഉദ്ദേശം കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതി പുനക്രമീകരിക്കാൻ മാത്രമായിരുന്നുവെന്ന് ധനമന്ത്രി.

 കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, പൾസ് ഓക്സിമീറ്റർ, ടെസ്റ്റ് കിറ്റ്  തുങ്ങിയ എല്ലാ കോവിഡ് പ്രതിരോധ ഉപകരണങ്ങളുടെയും നികുതി കുറച്ചിട്ടുണ്ട്. 12 ശതമാനമായി ആംബുലൻസിന്റെ ജി എസ് ടി ചുരുക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ ഉള്ള ജിഎസ്ടിയിൽ അതേസമയം മാറ്റമില്ല. 5 ശതമാനം നികുതി തന്നെ വാക്സിനു തുടരും.

 സെപ്റ്റംബർ 30 വരെ മാത്രമാണ് കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്ക് പുതുക്കിക്കിയ നികുതിയുടെ കാലാവധി.തൽക്കാലം ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് നികുതി ഉണ്ടാവില്ലെന്നും ധനമന്ത്രി. വൈദ്യ ആവശ്യത്തിനുള്ള ഓക്സിജനും സാനിറ്റൈസർ പിപിഇ കിറ്റുകൾക്കും അഞ്ച് ശതമാനം നികുതി ഉണ്ടാവും.

 സ്വകാര്യ ആശുപത്രികൾക്കുള്ള കോവിഡ് വാക്സിൻ നികുതി കുറയ്ക്കണമെന്നും, മാസ്ക് സാനിറ്റൈസർ എന്നിവയുടെ നികുതി 0 ശതമാനം ആക്കണമെന്നും കേരളം ജി എസ് ടി കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഇവയൊന്നും കൗൺസിൽ യോഗത്തിൽ പരിഗണിച്ചിട്ടില്ല. എന്നാലിപ്പോൾ അനുവദിച്ചിട്ടുള്ള നികുതിയിളവുകൾ സംസ്ഥാനങ്ങളുടെ ഒരുമിച്ചുള്ള ശ്രമത്തിന്റെ വിജയമാണെന്നും കേരള ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.

#360malayalam #360malayalamlive #latestnews #covid #gst

കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതിയിളവ് പ്രഖ്യാപിച്ച ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റ...    Read More on: http://360malayalam.com/single-post.php?nid=4755
കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതിയിളവ് പ്രഖ്യാപിച്ച ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റ...    Read More on: http://360malayalam.com/single-post.php?nid=4755
കോവിഡ് പ്രതിരോധ സാമഗ്രികളുടെ നികുതിയിൽ ഇളവ് ; ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തൽക്കാലം നികുതിയില്ല കോവിഡ് പ്രതിരോധ ഉപകരണങ്ങൾക്കും മരുന്നുകൾക്കും നികുതിയിളവ് പ്രഖ്യാപിച്ച ജിഎസ്ടി കൗൺസിൽ. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇന്നത്തെ ജി എസ് ടി യോഗം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്