മുൻ എം.എൽ.എ പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ അന്തരിച്ചു

കോൺഗ്രസ് മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11:45 -നായിരുന്നു മരണം. വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടിൽ വിശ്രമത്തിലായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ.

കോൺഗ്രസിലും മഹിളാ കോൺഗ്രസിലും സജീവമായിരുന്ന നളിനി ജില്ലാ പഞ്ചായത് അംഗമായും വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

യു.ഡി.എഫ്. ജില്ലാ ചെയർമാൻ പി.ടി. അജയ്മോഹൻ മകനാണ്. മറ്റു മക്കൾ: ആശാ രാമചന്ദ്രൻ, ഹേമ മോഹൻ, സിന്ധു ഉണ്ണി, പരേതനായ സുധീർ ഗോവിന്ദ്. മരുമക്കൾ: ഡോ. രാമചന്ദ്രൻ, മോഹനകൃഷ്ണൻ (എൻജിനീയർ), രാവുണ്ണി, പാർവതി അജയ്മോഹൻ (അധ്യാപിക, എം.ഐ.എച്ച്.എസ്. ഗേൾസ് സ്കൂൾ പുതുപൊന്നാനി), എം.കെ. പ്രേമജ സുധീർ (വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ്).

#360malayalam #360malayalamlive #latestnews #nalinimohanakrishnan

കോൺഗ്രസ് മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (81) അന്...    Read More on: http://360malayalam.com/single-post.php?nid=4748
കോൺഗ്രസ് മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (81) അന്...    Read More on: http://360malayalam.com/single-post.php?nid=4748
മുൻ എം.എൽ.എ പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ അന്തരിച്ചു കോൺഗ്രസ് മുൻ എം.എൽ.എയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായിരുന്ന അന്തരിച്ച പി.ടി. മോഹനകൃഷ്ണന്റെ ഭാര്യ നളിനി മോഹനകൃഷ്ണൻ (81) അന്തരിച്ചു. ശനിയാഴ്ച രാവിലെ 11:45 -നായിരുന്നു മരണം. വാർധക്യ സഹജമായ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്