പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യം: വിശദവിവരങ്ങള്‍ നല്‍കണം

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍  യഥാസമയം വിതരണം  ചെയ്യുന്നതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ ഫോറം ഒന്നില്‍ തയ്യാറാക്കി ഒരാഴ്ചക്കകം നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ നേരിട്ടോ തപാല്‍ മാര്‍ഗമോ അയക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. സ്ഥാപനത്തിന്റെ/ ഹെഡ്മാസ്റ്ററുടെ ഫോണ്‍ നമ്പര്‍, ഇ.മെയില്‍ ഐ.ഡി, ഹെഡ്മാസ്റ്ററുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ അറ്റസ്റ്റഡ് കോപ്പി, വിദ്യാര്‍ത്ഥികളുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പികള്‍ എന്നിവ സഹിതമാണ് അയക്കേണ്ടത്.  ലംപ്‌സംഗ്രാന്റ്, മംത്‌ലി സ്റ്റൈപ്പന്റ്  ആദ്യഗഡു  ഹെഡ്മാസ്റ്ററുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യും. തുക യഥാസമയം പിന്‍വലിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം നടത്തി ഏഴ് ദിവസത്തിനകം അക്വിറ്റന്‍സ് ഓഫീസില്‍ ലഭ്യമാക്കണം. അക്വിറ്റന്‍സ് ലഭിക്കാത്ത സ്ഥാപനങ്ങള്‍ക്ക് അടുത്തഗഡു അനുവദിക്കുന്നതല്ല.  തുക യഥാസമയം കുട്ടികള്‍ക്ക് വിതരണം ചെയ്തു എന്ന്  ഉറപ്പുവരുത്തണമെന്നും പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. nlbitdp@gmail.com

#360malayalam #360malayalamlive #latestnews #ststudents

പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിന് ഓണ്‍ലൈന്‍ ക്ലാ...    Read More on: http://360malayalam.com/single-post.php?nid=4746
പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിന് ഓണ്‍ലൈന്‍ ക്ലാ...    Read More on: http://360malayalam.com/single-post.php?nid=4746
പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യം: വിശദവിവരങ്ങള്‍ നല്‍കണം പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ യഥാസമയം വിതരണം ചെയ്യുന്നതിന് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതിന്റെ ആറാം പ്രവൃത്തി ദിവസത്തെ വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍ ഫോറം ഒന്നില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്