രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പുതിയ കോവിഡ്‌ രോഗികള്‍; മരണം 942

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു.

ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതിൽ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്.

942 പേർക്കാണ് കോവിഡ് ബാധയെത്തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 47,033 ആയി.

ഓഗസ്റ്റ് 12 വരെയുള്ള കണക്കുകൾ പ്രകാരം 2,68,45,688 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. 8,30,391 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായും ഐ.സി.എം.ആർ. കൂട്ടിച്ചേർത്തു.

രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. തമിഴ്നാടും ആന്ധ്രാപ്രദേശും കർണാടകയുമാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയിൽ ഇതുവരെ 5,48,313 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 3,14,520 പേർക്കും ആന്ധ്രാപ്രദേശിൽ 254,146 പേർക്കും കോവിഡ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്


#360malayalam #360malayalamlive #latestnews

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി രോഗം.......    Read More on: http://360malayalam.com/single-post.php?nid=471
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി രോഗം.......    Read More on: http://360malayalam.com/single-post.php?nid=471
രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പുതിയ കോവിഡ്‌ രോഗികള്‍; മരണം 942 രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേർക്കു കൂടി രോഗം.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്