കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി

കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകിലുമുള്ള കിടപ്പിലായ രോഗികൾ, അതിവൃദ്ധർ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്കായാണ് വാക്സിൻ നൽകുന്നത്. പൊന്നാനി താലൂക്ക് ആശുപതി, പാലിയേറ്റീവ് കെയർ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്സിൻ നൽകുന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ബുധനാഴ്ച നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ പഠിതാക്കൾ, മറ്റ് ഭിന്നശേഷിക്കാർ എന്നിവർക്കായി ഏ.വി ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.

പൊന്നാനി നഗരസഭാ ആറാം വാർഡിൽ വെച്ച് കിടപ്പിലായ രോഗികൾക്കായുള്ള വാക്സിനേഷന് തുടക്കമായി. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വാർഡ് കൗൺസിലർ ഷാലി പ്രദീപ്, ഡോക്ടർ അൽത്താഫ്, ഹെൽത്ത് ഇൻസ്പെക്ടർ സക്കീർ ഹുസൈൻ, പാലിയേറ്റീവ് നേഴ്‌സ് ഗ്രിഷ, ജെ.പി.എച്ച്.എൻ ജിഷ, പാലിയേറ്റീവ് നേഴ്‌സ് ബിനോയ്, ഫിസിയോ തെറാപ്പിസ്റ്റ് അമീൻ, ആശാ വർക്കർ മിനി തുടങ്ങിയവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #ponnani #vaccine

കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകിലുമു...    Read More on: http://360malayalam.com/single-post.php?nid=4706
കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകിലുമു...    Read More on: http://360malayalam.com/single-post.php?nid=4706
കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനിയിൽ തുടക്കമായി കിടപ്പിലായ രോഗികൾക്ക് വീട്ടിൽ പോയി വാക്സിൻ നൽകുന്ന പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കമായി. നഗരസഭ പരിധിയിലെ മുഴുവൻ വാർഡുകിലുമുള്ള കിടപ്പിലായ രോഗികൾ, അതിവൃദ്ധർ, മാനസിക ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ, തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്