അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ രണ്ട് മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുളള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു.

ഉത്തരവ് ഇപ്രകാരം -

സർക്കാർ അംഗീകാരമില്ലാതെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അംഗീകൃതമായ വിടുതൽ സർട്ടിഫിക്കറ്റിന്റെ അഭാവത്തിൽ തുടർപഠനം മുടങ്ങുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ തുടർപഠനം സാധ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ മേൽ പരാമർശം പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ ഇക്കാര്യം പരിശോധിച്ചു. അംഗീകാരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ 2 മുതൽ 8 വരെ ക്ലാസ്സുകളിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം വയസ്സ് അടിസ്ഥാനത്തിലും, 9,10 ക്ലാസ്സുകളിൽ വയസ്സിന്റെയും ഒരു പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും 2021-22 അദ്ധ്യയന വർഷം പ്രവേശനം നൽകുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.

#360malayalam #360malayalamlive #latestnews #kerala #education

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായ...    Read More on: http://360malayalam.com/single-post.php?nid=4702
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായ...    Read More on: http://360malayalam.com/single-post.php?nid=4702
അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനത്തിന് അംഗീകാരമുളള സ്കൂളുകളിൽ പ്രവേശനം സാധ്യമാക്കുന്നതിന് ഉത്തരവുമായി വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് അംഗീകാരമില്ലാത്ത സ്കൂളുകളിൽ ഒന്ന് മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനം സാധ്യമാക്കുന്നതിനായി അംഗീകാരമുളള സ്കൂളുകളിൽ രണ്ട് മുതൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്