കോ-വിൻ 2.0 ൽ രജിസ്ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) ഇപ്പോൾ സ്വീകാര്യമാണെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

കോ-വിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ്  കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് സംസ്ഥാനങ്ങൾക്കും  / കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം നൽകി. 2021 മാർച്ച് 2 ന് പുറത്തിറക്കിയ കോ-വിൻ 2.0 നായുള്ള മാർഗ്ഗനിർദ്ദേശകുറിപ്പ് പ്രകാരം വാക്സിനേഷന് മുമ്പായി ഗുണഭോക്താവിന്റെ വെരിഫികേഷനായി ഏഴ് ഫോട്ടോ ഐഡികൾ വ്യക്തമാക്കിയിട്ടുണ്ട് .

അംഗപരിമിതർക്കായി കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന് കീഴിലുള്ള  വികലാംഗ ശാക്തീകരണ വകുപ്പ് നൽകി  വരുന്ന  യുഡിഐഡി കാർഡിൽ  വ്യക്തിയുടെ പേര്  , ജനന വർഷം, ലിംഗം, ഫോട്ടോ എന്നിവ പോലുള്ള എല്ലാ വിവരങ്ങളും  ഉണ്ട്.  കൂടാതെ കോവിഡ് -19 വാക്സിനേഷനിൽ തിരിച്ചറിയലിനായി  ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം ഇവ പാലിക്കുന്നതായും  കേന്ദ്ര ആരോഗ്യ മന്ത്രാലയം എഴുതിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

UDID ഉൾപെടുത്താൻ ആവശ്യമായ   വ്യവസ്ഥകൾ‌ തയ്യാറാക്കി വരുന്നു,  ഉടൻ‌ തന്നെ കോ-വിൻ‌ പോർട്ടലിൽ ലഭ്യമാകും. കോവിഡ്  വാക്സിനേഷൻ ലഭ്യമാക്കുന്നതിന് ഫോട്ടോ ഐ ഡി  ആയി യുഡിഐഡി കാർഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച  വിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളെയും  / കേന്ദ്ര ഭരണപ്രദേശങ്ങളെയും  ഉപദേശിച്ചു.

#360malayalam #360malayalamlive #latestnews #covid #vaccine

കോ-വിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് കൂടി ഉൾപ്പെടുത്തണമെന്...    Read More on: http://360malayalam.com/single-post.php?nid=4687
കോ-വിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് കൂടി ഉൾപ്പെടുത്തണമെന്...    Read More on: http://360malayalam.com/single-post.php?nid=4687
കോ-വിൻ 2.0 ൽ രജിസ്ട്രേഷനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) ഇപ്പോൾ സ്വീകാര്യമാണെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം കോ-വിൻ 2.0 ൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോട്ടോ ഐഡിയായി യുണിക്ക് ഡിസെബിലിറ്റി ഐഡന്റിഫിക്കേഷൻ (യുഡിഐഡി) കാർഡ് കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണപ്രദേശങ്ങൾക്കും നിർദേശം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്