ക്ലീൻ വാർഡ് പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തികൾ നടത്തി

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തികളുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.സി ശിഹാബ് നിർവഹിച്ചു. അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. എം ശ്രീരാമനുണ്ണി, കെ.ടി അബ്ദുൽ ഗനി, എം ഷാഫി, ലത ഉദയൻ, വി റിയാസ്, വി റബീഹ് സംബന്ധിച്ചു. വിവിധ സന്നദ്ധ രാഷ്ട്രീയ സംഘടനകളുടെ പ്രവർത്തകരും തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകരും പങ്കാളികളായി. ഞായറാഴ്ച സ്വന്തം വീടും പരിസരവും അവരവർ വൃത്തിയാക്കുന്ന പരിപാടിയുടെ ഉത്ഘാടനം തൊഴിലുറപ്പ് പദ്ധതി പഞ്ചായത്ത്‌ ആക്രഡിറ്റഡ് എഞ്ചിനീയർ വി.എൻ ശ്രീജിത്ത്‌ ഉത്ഘാടനം ചെയ്യും. കൂടാതെ ഹരിയാലി സാംസ്കാരിക സമിതിയുടെ സഹകരണത്തോടെ വാർഡിലെ 780 വീടുകളിലേക്കും ആർ.ആർ.ടി അംഗങ്ങൾ മുഖേന വൃക്ഷത്തൈകൾ വിതരണം ചെയ്യും. തൈവിതരണ ഉത്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സമീറ ഇളയേടത്ത് നിർവഹിക്കും. വാരാചാരണത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികളുടെ സമാപനത്തിൽ വാർഡ് ക്ലീൻ വാർഡ് ആയി പ്രഖ്യാപിക്കും.

#360malayalam #360malayalamlive #latestnews #cleanward #maranchery

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തികളുടെ ഉത്ഘാടനം ബ്ലോക്ക്‌ പ...    Read More on: http://360malayalam.com/single-post.php?nid=4664
മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തികളുടെ ഉത്ഘാടനം ബ്ലോക്ക്‌ പ...    Read More on: http://360malayalam.com/single-post.php?nid=4664
ക്ലീൻ വാർഡ് പദ്ധതിയുടെ ഭാഗമായി ശുചീകരണ പ്രവർത്തികൾ നടത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണ പ്രവർത്തികളുടെ ഉത്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് അംഗം കെ.സി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്