'ഹരിതം സഹകരണം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. സിവില്‍ സ്റ്റേഷനിലെ ബി 2 ബ്ലോക്കിന് മുന്നില്‍ വൃക്ഷത്തൈ നട്ട് അസിസ്റ്റന്റ് കളക്ടര്‍ ഷഫ്‌ന നസറുദ്ദീന്‍ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. പദ്ധതിയുടെ ഭാഗമായി ജൂണ്‍ 30നകം 9,000 വൃക്ഷത്തൈകളാണ് ജില്ലയില്‍ വെച്ചുപിടിപ്പിക്കുക. ജില്ലയിലെ മുഴുവന്‍ സഹകരണ സംഘങ്ങളുടേയും പങ്കാളിത്തവും ഇതിലുണ്ടാകും. സംസ്ഥാന വ്യാപകമായി ഒരു ലക്ഷം തൈകളാണ് നടുന്നത്.

ജില്ലാ ഗവണ്‍മെന്റ് എംപ്ലോയീസ് കണ്‍സ്യൂമര്‍ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ സംഘം പ്രസിഡന്റ് കെ. സദാനന്ദന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.പി സുമേഷ്, സംഘം സെക്രട്ടറി വി. വിജിത് എന്നിവര്‍ സംസാരിച്ചു.

#360malayalam #360malayalamlive #latestnews #covid #malappuram

സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിക്ക് മലപ്പുറം ജില്...    Read More on: http://360malayalam.com/single-post.php?nid=4662
സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിക്ക് മലപ്പുറം ജില്...    Read More on: http://360malayalam.com/single-post.php?nid=4662
'ഹരിതം സഹകരണം' പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി സംസ്ഥാന സര്‍ക്കാറിന്റെ ഹരിത കേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്