പരിസ്ഥിതി പുനസ്ഥാപനം എല്ലാവരുടേയും ഉത്തരവാദിത്തം: ജില്ലാ കലക്ടര്‍

ലോക പരിസ്ഥിതി ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. 'പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന സന്ദേശം. ഒരു ദിവസത്തില്‍ ഒതുങ്ങുന്നതാകരുത് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍. ആരോഗ്യകരമായ ആവാസ വ്യവസ്ഥ സംരക്ഷിച്ച് വരും തലമുറകള്‍ക്ക് കൈമാറേണ്ട ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും ജില്ലാ കലക്ടര്‍ ഓര്‍മ്മിപ്പിച്ചു.

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടര്‍ വൃക്ഷത്തൈ നട്ടു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ജി.എസ്. രാധേഷ്, ഹുസൂര്‍ ശിരസ്തദാര്‍ കെ. ദേവകി, റവന്യൂ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #malappuram #june5

ലോക പരിസ്ഥിതി ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാല...    Read More on: http://360malayalam.com/single-post.php?nid=4661
ലോക പരിസ്ഥിതി ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാല...    Read More on: http://360malayalam.com/single-post.php?nid=4661
പരിസ്ഥിതി പുനസ്ഥാപനം എല്ലാവരുടേയും ഉത്തരവാദിത്തം: ജില്ലാ കലക്ടര്‍ ലോക പരിസ്ഥിതി ദിന സന്ദേശം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും പ്രതിജ്ഞയെടുക്കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍. 'പരിസ്ഥിതി പുനസ്ഥാപനം' എന്നതാണ് 2021 ലെ പരിസ്ഥിതി ദിന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്