ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ ഒരുങ്ങുന്നു; ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു

മലപ്പുറം ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ കൂടി യാഥാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കായിക, വഖഫ്, റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തിരൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ പൊറൂര്‍ ഡിവിഷനിലാണ് ആദ്യ പച്ചതുരുത്ത് സ്ഥാപിച്ചത്.

ജൈവ വൈവിധ്യം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്. നിലവിലുള്ള 73 പച്ചതുരുത്തുകള്‍ക്കു പുറമെയാണ് 20 പച്ചതുരുത്തുകള്‍കൂടി ജില്ലയിലൊരുക്കുന്നത്. ഹരിത കേരള മിഷന്റെ ഭാഗമായി വിദ്യാലയങ്ങളിലും ദേശീയ ഹരിത സേന വഴിയും തുരുത്തുകള്‍ യാഥാര്‍ഥ്യമാക്കും.

തിരൂര്‍ നിയോജക മണ്ഡലം എം.എല്‍.എ കുറുക്കോളി മൊയ്തീന്‍ അധ്യക്ഷനായി. നഗരസഭാധ്യക്ഷ നസീമ, അഡ്വ. എസ്. ഗിരീഷ്, പി. അബ്ദുറഹ്‌മാന്‍, കെ.പി. ജഫ്‌സല്‍, വി.സി. ശങ്കരനാരായണന്‍, ദിനേശന്‍, വി.സി. രവീന്ദ്രന്‍, പൂക്കോയ തങ്ങള്‍, അനിത എന്നിവര്‍ സംസാരിച്ചു. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി.എസ്. ജിതിന്‍ പദ്ധതി വിശദീകരിച്ചു.

#360malayalam #360malayalamlive #latestnews #malappuram #june5

മലപ്പുറം ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ കൂടി യാഥാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ജി...    Read More on: http://360malayalam.com/single-post.php?nid=4659
മലപ്പുറം ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ കൂടി യാഥാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ജി...    Read More on: http://360malayalam.com/single-post.php?nid=4659
ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ ഒരുങ്ങുന്നു; ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വ്വഹിച്ചു മലപ്പുറം ജില്ലയില്‍ 20 പച്ചതുരുത്തുകള്‍ കൂടി യാഥാര്‍ഥ്യമാക്കുന്ന പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കായിക, വഖഫ്, റെയില്‍വെ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്