കരിങ്കല്ലത്താണി ബിയ്യം റോഡുമായി ബന്ധപ്പെട്ട് പരാതി നൽകി

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്നതും, പൊന്നാനിയിലേക്കും എടപ്പാളിലേക്കും, പോകുന്നതിനുമായുള്ള എളുപ്പവഴിയായുള്ള കരിങ്കല്ലത്താണി ബിയ്യം റോഡ് തകർന്നു കിടക്കുന്നതുമായി ബന്ധപ്പെട്ട് മാറഞ്ചേരി ഐഎൻ സി മണ്ഡലം പ്രസിഡൻ്റ് ഹിളർ കാഞ്ഞിരമുക്ക്  പി.ഡബ്ല്യു.ഡി മന്ത്രിയ്ക്ക് പരാതി നൽകി.


പരാതിയുടെ പൂർണ രൂപം

സർ,

മലപ്പുറം ജില്ലയിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്നതും, പൊന്നാനിയിലേക്കും എടപ്പാളിലേക്കും, പോകുന്നതിനുമായുള്ള എളുപ്പവഴിയായുള്ള, ഏകദേശം, നാലു കിലോമീറ്ററോളം നീണ്ടു കിടക്കുന്ന, പി ഡബ്ലിയു ഡി യുടെ അധീനതയിൽ പെട്ട, കരിങ്കല്ലത്താണി ബിയ്യം റോഡ്, രണ്ടു വർഷത്തോളമായി, നിർമാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചിട്ട് എന്നാൽ നാളിത് വരേ പണി പകുതി പോലും പൂർത്തീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കഴിഞ്ഞിട്ടില്ല, അത് മാത്രമല്ല, റോഡിൻ്റെ അശാസ്ത്രീയമായ നിർമാണം മൂലം മറ്റു ഉൾ റോഡുകളിലും, പരിസരത്തുള്ള വീടുകളിലേക്കും, വെള്ളം കയറുകയും,, പ്രദേശവാസികൾ സഞ്ചരിക്കുന്ന, എം ജി കോളനി, റോഡും മറ്റും വെള്ളക്കെട്ടിനാൽ നിറഞ്ഞ് നിന്ന് ജനസഞ്ചാരം തടസപ്പെട്ടിരിക്കയാണ്, ആയതിനാൽ, മേൽപ്പറഞ്ഞ അപാകതകൾ പരിഹരിച്ച്,, റോഡ് നിർമാണം എത്രയും പെട്ടന്ന് പൂർത്തീകരിച്ച് പ്രദേശവാസികൾക്ക് സഞ്ചാരയോഗ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

        എന്ന്

ഹിളർ, കാഞ്ഞിരമുക്ക്

പ്രസിഡണ്ട്

INC, മാറഞ്ചേരി മണ്ഡലം


#360malayalam #360malayalamlive #latestnews.. #road

മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്നതും, പൊന്നാനിയിലേക്കും എടപ്പാളിലേക്കും, പോകുന്നതിനുമായുള്ള എളുപ്പവഴിയായുള്ള...    Read More on: http://360malayalam.com/single-post.php?nid=4617
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്നതും, പൊന്നാനിയിലേക്കും എടപ്പാളിലേക്കും, പോകുന്നതിനുമായുള്ള എളുപ്പവഴിയായുള്ള...    Read More on: http://360malayalam.com/single-post.php?nid=4617
കരിങ്കല്ലത്താണി ബിയ്യം റോഡുമായി ബന്ധപ്പെട്ട് പരാതി നൽകി മാറഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്നതും, പൊന്നാനിയിലേക്കും എടപ്പാളിലേക്കും, പോകുന്നതിനുമായുള്ള എളുപ്പവഴിയായുള്ള കരിങ്കല്ലത്താണി ബിയ്യം റോഡ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്