ഓക്സി ചലഞ്ച് ; ജില്ലാ പഞ്ചായത്തിന് തുക കൈമാറി മാറഞ്ചേരി ഗവ. സ്കൂൾ

 മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ബ്രീത്ത് ഈസി ഓക്സി ചലഞ്ചിലേക്ക് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പി.ടി.എ യുടെയും  നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ഒരു ലക്ഷത്തി നാലായിരത്തി എണ്ണൂറ്റി ഒന്ന് രൂപ ജില്ലാ പഞ്ചായത്ത് മെമ്പർ എ.കെ.സുബൈറിന് കൈമാറി.

പ്രീ പ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെയുള്ള വിദ്യാർത്ഥികൾ, അധ്യാപകർ,  പിടിഎ അംഗങ്ങൾ ,നാട്ടുകാർ എന്നിവരിൽ നിന്നുമാണ് ഓൺലൈനായി ഫണ്ട് സമാഹരിച്ചത്.

   ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എ .കെ.സുബൈർ, പി.ടി.എ. പ്രസിഡൻ്റ് അബ്ദുറഹിമാൻ പോക്കർ, പ്രിൻസിപ്പൽ കെ. റസിയ , ഹെഡ്മാസ്റ്റർ ഏ.സി.പ്രേംരാജ്, പി.ടി.എ.അംഗങ്ങളായ ഖദീജ മൂത്തേടത്ത്, കെ.പി. ശിവദാസൻ, പ്രസാദ് ചക്കാലക്കൽ, എൻ.എസ്.എസ്.പ്രോേഗ്രാം ഓഫീസർ സൂര്യനാരായണൻ, അധ്യാപകരായ എൻ.മനോജ് , സി.വി. ഇബ്രാഹിം ,സുജീർ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #covid #maranchery

മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ബ്രീത്ത് ഈസി ഓക്സി ചലഞ്ചിലേക്ക് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പി.ടി.എ യുടെയും നാഷണ...    Read More on: http://360malayalam.com/single-post.php?nid=4614
മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ബ്രീത്ത് ഈസി ഓക്സി ചലഞ്ചിലേക്ക് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പി.ടി.എ യുടെയും നാഷണ...    Read More on: http://360malayalam.com/single-post.php?nid=4614
ഓക്സി ചലഞ്ച് ; ജില്ലാ പഞ്ചായത്തിന് തുക കൈമാറി മാറഞ്ചേരി ഗവ. സ്കൂൾ മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ ബ്രീത്ത് ഈസി ഓക്സി ചലഞ്ചിലേക്ക് മാറഞ്ചേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും പി.ടി.എ യുടെയും നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്