പറന്നുയരണം അറിവിന്റെ ആകാശങ്ങളിലേക്ക് : ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ

അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ജില്ലയിലെ കൊച്ചു കൂട്ടു കാർക്ക്  കഴിയട്ടെയെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. ചിരിയും ചിന്തയും പങ്കിടാൻ കലാലയ മുറ്റത്തേക്കെത്താൻ കൊച്ചു കൂട്ടുകാർക്ക് ഇപ്പോൾ കഴിയില്ലെങ്കിലും നിങ്ങൾക്ക് അക്ഷരങ്ങളുടേയും പുതിയ സാങ്കേതിക വിദ്യകളുടേയും ലോകത്ത് പാറിപ്പറന്ന് നടക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഓൺലൈൻ പ്രവേശനോൽസവത്തിനും പഠനത്തിനും ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട് വിജ്ഞാനവും വിനോദവും പകരുന്ന നമ്മുടെ വിദ്യാലയ അങ്കണങ്ങൾ ഭാവിയിൽ  നിങ്ങളുടെ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം പകരട്ടെ. കോവിഡ് തീർത്ത പ്രതിബന്ധങ്ങളെ ഓൺലൈൻ അധ്യയനത്തിലൂടെ നമുക്ക് തൽക്കാലം മറികടക്കാം.  പഠിച്ച് മിടുക്കരാകാൻ , മുതിർന്ന പൗരൻമാരാകുമ്പോഴേക്കും വീട്ടുകാരുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രതീക്ഷകൾക്കൊത്ത് വളരാനും പ്രതിഭകളാകാനും സമൂഹത്തിന് നിങ്ങളാലാകുന്ന വിലപ്പെട്ട സംഭവനകൾ നൽകാനും കൂട്ടുകാരെ നിങ്ങൾക്ക് കഴിയട്ടെ. പുതിയ കാലം പുതിയ വെല്ലുവിളികളുടേതു കൂടിയാണ്. അതിനൊപ്പം വിരൽ തുമ്പത്ത് സാധ്യതകൾ ഏറെയുമുണ്ട്. അറിവിന്റെ വിഹായസിലേക്ക് ചിറകു വിരിച്ച കൂട്ടുകാർക്ക് ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
പ്രിയപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും
 ആശംസകൾ നേരുന്നുവെന്നും കലക്ടർ പറഞ്ഞു.

#360malayalam #360malayalamlive #latestnews #collector # malappuram

അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ജില്ലയിലെ കൊച്ചു കൂട്ടു കാർക്ക് കഴിയട്ടെയെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പ്ര...    Read More on: http://360malayalam.com/single-post.php?nid=4600
അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ജില്ലയിലെ കൊച്ചു കൂട്ടു കാർക്ക് കഴിയട്ടെയെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പ്ര...    Read More on: http://360malayalam.com/single-post.php?nid=4600
പറന്നുയരണം അറിവിന്റെ ആകാശങ്ങളിലേക്ക് : ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിവിന്റെ ആകാശങ്ങളിലേക്ക് പറന്നുയരാൻ ജില്ലയിലെ കൊച്ചു കൂട്ടു കാർക്ക് കഴിയട്ടെയെന്ന് മലപ്പുറം ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ പ്രത്യാശ പ്രകടിപ്പിച്ചു. ചിരിയും ചിന്തയും പങ്കിടാൻ കലാലയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്