സര്‍ഗവസന്തം 2021: മത്സരങ്ങള്‍ നാളെ മുതല്‍ ജൂലൈ 15 വരെ

കോവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള 'സര്‍ഗവസന്തം 2021' പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഇന്ന് ഓണ്‍ലൈനായി നിര്‍വഹിക്കും. വനിതാ ശിശു വികസന വകുപ്പ് - ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ 15 വരെ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികളില്‍ ആറ് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.

ഓണ്‍ലൈന്‍ എക്‌സിബിഷന്‍, ചലഞ്ച് എ ഫാമിലി, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള കലാപരിപാടികള്‍, സമ്മര്‍ ക്യാമ്പ്, ഹാഷ് ടാഗ് ക്യാമ്പയിന്‍ എന്നിവയാണ് മത്സര ഇനങ്ങള്‍. ചിത്രരചന (പെന്‍സില്‍), ആരോഗ്യവും ശുചിത്വവും, സിനിമാറ്റിക്/ഫ്യൂഷന്‍ ഡാന്‍സ്, ക്രാഫ്റ്റ്, വീഡിയോഗ്രാഫി എന്നിവയാണ് ഹാഷ് ടാഗ് ക്യാമ്പയിനില്‍ ഉള്‍പ്പെടുന്ന മത്സര ഇനങ്ങള്‍. മത്സരത്തിനുള്ള എന്‍ട്രികള്‍ dcpusargavasanthammpm@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ 7559012503 എന്ന വാട്‌സ്ആപ്പ് നമ്പറിലോ  ആണ് കുട്ടികള്‍ അയക്കേണ്ടത്.  

ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ഷറഫുദീന്‍ എ. എ, മലപ്പുറം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.എ കരീം, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഗീതാഞ്ജലി, അഡ്വ: ഷാജേഷ് ഭാസ്‌കര്‍. പി, അഡ്വ: ധനദാസ്, അഡ്വ: ഹാരിസ് പഞ്ചിളി, മുഹമ്മദ് സാലിഹ് എ. കെ എന്നിവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് 7559012503 എന്ന നമ്പറില്‍ വിളിക്കാം.

#360malayalam #360malayalamlive #latestnews #sargavasantham #malappuram

കോവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള 'സര്‍ഗവസന്തം 2021' പരിപാടിയുടെ...    Read More on: http://360malayalam.com/single-post.php?nid=4598
കോവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള 'സര്‍ഗവസന്തം 2021' പരിപാടിയുടെ...    Read More on: http://360malayalam.com/single-post.php?nid=4598
സര്‍ഗവസന്തം 2021: മത്സരങ്ങള്‍ നാളെ മുതല്‍ ജൂലൈ 15 വരെ കോവിഡ് പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് മാനസിക സാമൂഹിക പിന്തുണ നല്‍കുന്നതിനുള്ള 'സര്‍ഗവസന്തം 2021' പരിപാടിയുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്