പൊന്നാനി നഗരസഭയുടെ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. സർക്കാർ അംഗീകാരമുള്ള ഹോമിയോപ്പതി ഇമ്മൂണൽ ബൂസ്റ്റർ (ആർസെനിക്കം ആൽബം സ്ട്രിപ്പ്)  മരുന്നാണ് നഗരസഭ വിതരണം ചെയ്യുന്നത്. നഗരസഭയുടെ പദ്ധതി പ്രകാരമാണ് 25000 സ്ട്രിപ്പ് മരുന്ന് വിതരണം ചെയുന്നത്. 80,000 രൂപയാണ് നഗരസഭ ഇതിനായി മാറ്റിവച്ചിട്ടുള്ളത്. നഗരസഭയിലെ മുഴുവൻ വാർഡുകളിലും പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. 

കോവിഡ് പോസറ്റീവ് ആയവരും ഒരു വയസിന് താഴെയുള്ള കുട്ടികളും മരുന്ന് കഴിക്കേണ്ടതില്ല. സാധാരണ ഗതിയിൽ വെറുവയറ്റിൽ ഒരു സ്ട്രിപ്പ് ഗുളികവീതം മൂന്ന് ദിവസമാണ് കഴിക്കേണ്ടത്. ക്വാറൻ്റയിൽ കഴിയുന്നവർ ഒന്നു വീതം രണ്ട് നേരം ഏഴ് ദിവസവും കഴിക്കണം. 

പൊന്നാനി നഗരസഭയിൽ നടന്ന മരുന്നിൻ്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ  ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ രജീഷ് ഊപ്പാല സ്വാഗതവും ഗവ.ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.തഹ്സിൻ.കെ.കെ നന്ദിയും പറഞ്ഞു. നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ്, കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews #ponnani

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. സർക്കാർ അംഗീകാരമുള്ള ...    Read More on: http://360malayalam.com/single-post.php?nid=4596
കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. സർക്കാർ അംഗീകാരമുള്ള ...    Read More on: http://360malayalam.com/single-post.php?nid=4596
പൊന്നാനി നഗരസഭയുടെ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ഹോമിയോ മരുന്ന് വിതരണം ആരംഭിച്ചു. സർക്കാർ അംഗീകാരമുള്ള തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്