ആറ് മണിക്കൂർ കൊണ്ട് സ്ത്രീകൾക്ക് മാത്രമായുള്ള കോവിഡ് പരിചരണ കേന്ദ്രമൊരുക്കി മാറഞ്ചേരി പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും

ആറ് മണിക്കൂർ കൊണ്ട് സ്ത്രീകൾക്ക് മാത്രമായുള്ള കോവിഡ് പരിചരണ കേന്ദ്രമൊരുക്കി മാറഞ്ചേരി പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും 


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തെ സമ്പൂർണ്ണ വനിതാ ഡിസിസി ആണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധ സേവനത്തിലൂടെ  യുദ്ധകാലാടിസ്ഥാനത്തിൽ ഒറ്റ പകൽ കൊണ്ട് സൗകര്യങ്ങളൊരുക്കിമാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം ഡിസിസി. പ്രവർത്തനം ആരംഭിച്ചത്.


അഞ്ച് ദിവസങ്ങൾക്ക് മുൻപ് മകളുടെ ചികിത്സാർത്ഥം  പൊന്നാനി ആശുപത്രിയിൽ പോയ മാറഞ്ചേരിയിലെ തൊഴിലുറപ്പ് തൊഴിലാളിയായ ഒരു സ്ത്രീക്ക് അവിടെ വെച്ച്കോവിഡ് ബാധ ഏറ്റു. 

പോസിറ്റീവ് ആണെന്ന വിവരം അറിഞ്ഞ ഉടനെ അവർ വാർഡ് മെമ്പറേയും തൊഴിലുറപ്പിലെ സഹപ്രവർത്തകരേയും  ബന്ധപ്പെട്ടു. 

പ്രായമായ മാതാപിതാക്കൾ ഉൾപ്പടെ അംഗ സംഖ്യ കൂടുതലുള്ള രണ്ട് വീടുകൾക്ക് ഒരു ശുചിമുറി മാത്രമുള്ള ഇവരുടെ വീട്ടിൽ കോവിഡ് മാനദണ്ഢമനുസരിച്ച് കോറെന്റെയിനിൽ ഇരിക്കാനുള്ള സൗകര്യം ഇല്ലെന്നുള്ള കാര്യം അറിയിച്ചു.


നിലവിൽ മാറഞ്ചേരി പഞ്ചായത്തിന്റെ ഡിസിസിആയി ഒരുക്കിയിട്ടുള്ള ചുറ്റുമതിലുകളില്ലാത്ത  വടമുക്കിലെ സ്കൂളിൽ ഒരു സ്ത്രീയെ ഒറ്റക്ക് താമസിപ്പിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ പഞ്ചായത്ത് ഭരണകൂടം ബദൽ സംവിധാനത്തെ കുറിച്ച് ചർച്ച ചെയ്യുകയും രണ്ട് വർഷങ്ങൾക്ക് മുന്നേ പ്രവർത്തികൾ പൂർത്തീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് മാറഞ്ചേരി പഞ്ചായത്തിന് കൈമാറിയ പരിച്ചകത്തെ പകൽവീട് ഡിസിസി ആക്കിമാറ്റാൻ തീരുമാനിക്കുകയും ആയിരുന്നു.

എന്നാൽ നിർമ്മാണം പൂർത്തികരിച്ചതല്ലാതെ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ വാസയോഗ്യമല്ലാതിരുന്ന കെട്ടിടവും പരിസരവും 6 മണിക്കൂർ കൊണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ സന്നദ്ധ പ്രവർത്തനത്തിലൂടെ വാസയോഗ്യമാക്കി മാറ്റി.

വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും ചേർന്ന് ഫാനും ടാങ്കിലേക്ക് വെള്ളം നിറക്കാൻ   വേണ്ട പമ്പ്സെറ്റും  മറ്റ് പശ്ചാത്തല സൗകര്യങ്ങളുംഒരുക്കി.

വൈകീട്ട് ആറ് മണിയോടെ രോഗം സ്ഥിരീകരിച്ച സ്ത്രീയെ ഈ കേന്ദ്രത്തിലേക്ക് മാറ്റി.

രണ്ട് ഹാളുകളിലായി പത്ത് സ്ത്രീകൾക്ക് ഒരേസമയം താമസിക്കുന്നതിനുള്ള സൗകര്യങ്ങളാണ് ഡിസിസിയിൽ ഒരുക്കിയിട്ടുള്ളത്.

ദുരന്തങ്ങളുൾപ്പടെ അടിയന്തിരപ്രാധാന്യമുള്ള പ്രവർത്തനങ്ങളിലും, നൂതന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലും നിരവധി മാതൃകൾ സൃഷ്ടിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചു  ചരിത്രമുള്ള മാറഞ്ചേരി പഞ്ചായത്തിന്റേയും അവിടുത്തെ തൊഴിലുറപ്പ് തൊഴിലാളികളുടേയും അഭിമാന കിരീടത്തിൽ ഒരു പൊൻതൂവൽ ചാർത്ത് കൂടി ആയി മാറിയിരിക്കുകയാണ് ഈ പ്രവർത്തി.

ഒരു അത്യാവശ്യ ഘട്ടം വന്നപ്പോൾ മറ്റെല്ലാതിരക്കുകളും മാറ്റിവച്ച് യുദ്ധകാലാടിസ്ഥാനത്തിൽ ഇത്തരമൊരു കേന്ദ്രം ഒരുക്കാൻ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥർ,  ജനപ്രതിനിധികൾ എല്ലാത്തിനുമുപരി സഹതൊഴിലാളിയുടെ ജീവിത സാഹചര്യം തിരിച്ചറിഞ്ഞ് അവർക്ക് വേണ്ടി മെച്ചപ്പെട്ട സൗകര്യം ഒരുക്കാൻ മുൻപന്തിയിൽ നിന്ന തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർക്ക് പ്രത്യേകം നന്ദി രേഖപ്പെടുത്തുനതായി പഞ്ചായത്ത് പ്രസിഡന്റ് സമീറ ഇളയേടത്ത് 360മലയാളത്തോട് പറഞ്ഞു.

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തെ സമ്പൂർണ്ണ വനിതാ ഡിസിസി ആണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധ സേവനത്തിലൂടെ യുദ്ധകാ...    Read More on: http://360malayalam.com/single-post.php?nid=4585
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തെ സമ്പൂർണ്ണ വനിതാ ഡിസിസി ആണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധ സേവനത്തിലൂടെ യുദ്ധകാ...    Read More on: http://360malayalam.com/single-post.php?nid=4585
ആറ് മണിക്കൂർ കൊണ്ട് സ്ത്രീകൾക്ക് മാത്രമായുള്ള കോവിഡ് പരിചരണ കേന്ദ്രമൊരുക്കി മാറഞ്ചേരി പഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിൽ ആദ്യത്തെ സമ്പൂർണ്ണ വനിതാ ഡിസിസി ആണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സന്നദ്ധ സേവനത്തിലൂടെ യുദ്ധകാലാടിസ്ഥാനത്തിൽ ഒറ്റ പകൽ കൊണ്ട് സൗകര്യങ്ങളൊരുക്കിമാറഞ്ചേരി പഞ്ചായത്തിലെ പരിച്ചകം ഡിസിസി. പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്