വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

 ഏറനാട് താലൂക്ക് തല സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് മുള്ളമ്പാറ, മേല്‍മുറി, ആലത്തൂര്‍ പടി, പാണക്കാട്, കോല്‍മണ്ണ എന്നിവടങ്ങളിലെ 10 റേഷന്‍ കടകളടക്കം 15 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 7  റേഷന്‍ കടകളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. റേഷന്‍ കടകളില്‍ ഭക്ഷ്യ ധാന്യങ്ങളുടെയും മണ്ണെണ്ണ,  പഞ്ചസാര എന്നിവയുടെയും ലഭ്യത ഉറപ്പുവരുത്തി. റേഷന്‍ കടകളിലെ തിരക്ക് കുറക്കുന്നതിന് നമ്പര്‍ അടിസ്ഥാനത്തിലുള്ള വിതരണ ക്രമം പാലിക്കുന്നുടെന്ന് ഉറപ്പു വരുത്തി. പൊതു വിപണി പരിശോധനയില്‍ വില നിലവാരം പ്രദര്‍ശിപ്പിക്കാത്തതിന് 3  കടകള്‍ക്ക് നോട്ടീസ് നല്‍കി. മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ നിശ്ചിത വിലക്കാണ്  വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്തി. സാമൂഹിക അകലം പാലിക്കാത്തതിന് 2 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീ. സി.എ. വിനോദ് കുമാര്‍,  റേഷനിംഗ് ഇന്‍സ്പെക്ടര്‍മാരായ ശ്രീ. സുനില്‍ ദത്ത് ജി.എ,  ശ്രീ. പ്രദീപ്.പി എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസില്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #malappuram #squard

ഏറനാട് താലൂക്ക് തല സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് മുള്ളമ്പാറ, മേല്‍മുറി, ആലത്തൂര്‍ പടി, പാണക്കാട്, കോല്‍മണ്ണ എന്നിവടങ്ങളിലെ 10 റേഷന്‍...    Read More on: http://360malayalam.com/single-post.php?nid=4561
ഏറനാട് താലൂക്ക് തല സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് മുള്ളമ്പാറ, മേല്‍മുറി, ആലത്തൂര്‍ പടി, പാണക്കാട്, കോല്‍മണ്ണ എന്നിവടങ്ങളിലെ 10 റേഷന്‍...    Read More on: http://360malayalam.com/single-post.php?nid=4561
വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി ഏറനാട് താലൂക്ക് തല സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് മുള്ളമ്പാറ, മേല്‍മുറി, ആലത്തൂര്‍ പടി, പാണക്കാട്, കോല്‍മണ്ണ എന്നിവടങ്ങളിലെ 10 റേഷന്‍ കടകളടക്കം 15 വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 7 റേഷന്‍ കടകളില്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്