മാറഞ്ചേരിയിലെ സൗജന്യ ആന്റിജൻ പരിശോധന മെഗാ ക്യാമ്പ് ഇന്ന് മുതൽ പുനരാരംഭിക്കും.

മാറഞ്ചേരിയിലെ സൗജന്യ ആന്റിജൻ പരിശോധന മെഗാ ക്യാമ്പ് ഇന്ന് മുതൽ പുനരാരംഭിക്കും.

പൊതുജനങ്ങൾക്ക് ക്യാമ്പിലെത്താൻ വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കും.

മാറഞ്ചേരി പഞ്ചായത്തിൽ കോവിഡ് വ്യാപനം എത്രത്തോളം ഉണ്ടായിട്ടുണ്ട്  എന്നറിയുന്നതിന് പഞ്ചായത്തിലെ പരമാവധി ആളുകളെ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനം. 

ഇതിന്റെ ഭാഗമായി വ്യാഴ്ച്ച മുതൽ ഇനി ഒരറിയിപ്പുണ്ടാകും വരെ എല്ലാ ദിവസവും മുക്കാല മാറഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ കോവിഡ് പരിശോധനാ ക്യാമ്പുകൾ ഉണ്ടായിരുക്കും എന്ന് പഞ്ചായത്ത് അറിയിച്ചു.

രോഗ ലക്ഷണം ഇല്ലാത്തവരും രോഗികളുമായി സമ്പർക്ക ബന്ധം ഇല്ലാത്തവരുമണ് ഈ ക്യാമ്പിൽ പങ്കെടുക്കേണ്ടത്.

രോഗ ലക്ഷണം ഉള്ളവരും രോഗികളുമായി സമ്പർക്ക ബന്ധമുള്ളവരും മാറഞ്ചേരി സിഎച്ച്സിയിലെ സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള പരിശോധനാ കേന്ദ്രത്തിലേക്കാണ് എത്തേണ്ടത്.

ക്യാമ്പിലേക്ക് വാഹന സൗകര്യം

ട്രിപ്പിൾ ലോക്ക്ഡൗണിന്റെ ഭാഗമായി യാത്ര നിയന്ത്രണം നിലനിർക്കുന്നതിനാൽ പരിശോധനക്കായി ക്യാമ്പിലേക്കും തിരിച്ച് വീടുകളിലേക്കുമുള്ള വാഹന സൗകര്യം വേണ്ടവർ പഞ്ചായത്ത് ഹെൽപ്പ്ഡെസ്ക്കുമായി ബന്ധപ്പെടണം

ക്യാമ്പിൽ പങ്കെടുക്കേണ്ടവർ അതാത് വാർഡ് മെമ്പർമാരേയോ വാർഡ് ആർആർടി വളണ്ടിയർമാരേയോ വിവരമറിയിക്കണം

അവശ്യ സർവ്വീസുകൾ നടത്താൻ അനുമതിയുള്ളവർ നിർബന്ധമായും പരിശോധന നടത്തണം

പഞ്ചായത്തിലെ മുഴുവൻ അവശ്യ സർവ്വീസ് നടത്തുന്ന വ്യാപരികളും ,  മത്സ്യ , മാംസ കച്ചവടക്കാർ , പാൽ , പത്ര വിതരണക്കാർ , സ്ഥാപനങ്ങളിലെ ജീവനക്കാർ  തുടങ്ങീ മുഴുവൻ പൊതു സുഹൃത്തുക്കളും നാളെ മുക്കാല സ്ക്കൂളിൽ രാവിലെ 9.30ന് നടക്കുന്ന സൗജന്യ കോവിഡ് പരിശോധ ക്യാമ്പിൽ വെച്ച് നിർബന്ധമായും കോവിഡ് ആന്റിജൻ പരിശോധനക്ക് വിധേയരാകണമെന്നും  പഞ്ചായത്ത് അധികൃതർ അറിയിച്ചു.


#360malayalam #360malayalamlive #latestnews

പൊതുജനങ്ങൾക്ക് ക്യാമ്പിലെത്താൻ വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കും അവശ്യ സർവ്വീസുകൾ നടത്താൻ അനുമതിയുള്ളവർ നിർബന്ധമായും പരിശോധന...    Read More on: http://360malayalam.com/single-post.php?nid=4531
പൊതുജനങ്ങൾക്ക് ക്യാമ്പിലെത്താൻ വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കും അവശ്യ സർവ്വീസുകൾ നടത്താൻ അനുമതിയുള്ളവർ നിർബന്ധമായും പരിശോധന...    Read More on: http://360malayalam.com/single-post.php?nid=4531
മാറഞ്ചേരിയിലെ സൗജന്യ ആന്റിജൻ പരിശോധന മെഗാ ക്യാമ്പ് ഇന്ന് മുതൽ പുനരാരംഭിക്കും. പൊതുജനങ്ങൾക്ക് ക്യാമ്പിലെത്താൻ വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കും അവശ്യ സർവ്വീസുകൾ നടത്താൻ അനുമതിയുള്ളവർ നിർബന്ധമായും പരിശോധന നടത്തണം രോഗ ലക്ഷണം ഇല്ലാത്തവരും രോഗികളുമായി സമ്പർക്ക ബന്ധം ഇല്ലാത്തവരുമണ് ഈ ക്യാമ്പിൽ പങ്കെടുക്കേണ്ടത് രോഗ ലക്ഷണം ഉള്ളവരും രോഗികളുമായി സമ്പർക്ക ബന്ധമുള്ളവരും മാറഞ്ചേരി സിഎച്ച്സിയിലെ സ്റ്റേഡിയം ഗ്രൗണ്ടിൽ ഒരുക്കിയിട്ടുള്ള പരിശോധനാ കേന്ദ്രത്തിലേക്കാണ് എത്തേണ്ടത് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്