ഫ്രറ്റേണിറ്റി കോവിഡ് 19ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു

ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കോവിഡ് 19 രണ്ടാം രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ബ്ലഡ് ബാങ്ക് കളിലെ രക്തദാതാക്കളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷൻ ക്യാംപെയ്നിൽ മണ്ഡലം കമ്മറ്റി അംഗം മുഹ്സിൻ സിറാജ് രക്തദാനം നടത്തി ഉദ്ഘാടനം നിർവഹിച്ചു. കൂടാതെ ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ സാഹചര്യത്തിൽ ആരോഗ്യമേഖല യിൽ ശാരീരികമായും മാനസികമായും പ്രയാസമനുഭവിക്കുന്നവർക് വേണ്ടി ഹെൽപ് ഡെസ്കിന്റെ കീഴിൽ ടെലി കൺസൾട്ടിംഗിനും ടെലി കൗൺസിലിംഗിനും സൗകര്യമൊരുക്കി യിട്ടുണ്ട്. പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക സന്നദ്ധ ടീം രൂപീകരിച്ച് വാക്സിൻ രജിസ്ട്രേഷനും മറ്റു സേവനങ്ങളും ചെയ്തുവരുന്നു. പ്രോഗ്രാം കൺവീനർ ഫസ്ബർ അലൂർ നേതൃത്വം വഹിച്ച പ്രവർത്തനങ്ങൾക്ക്  ഓൺലൈനിലൂടെ മണ്ഡലം കൺവീനർ മുഹമ്മദ് ഹംസ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം കമ്മറ്റി അംഗങ്ങളായ സുൽഫ മിന്ന , ആയിഷ കാസിം എന്നിവർ സംസാരിക്കുകയും ചെയ്തു .

#360malayalam #360malayalamlive #latestnews #covid #ponnani

ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കോവിഡ് 19 രണ്ടാം രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ബ്...    Read More on: http://360malayalam.com/single-post.php?nid=4477
ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കോവിഡ് 19 രണ്ടാം രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ബ്...    Read More on: http://360malayalam.com/single-post.php?nid=4477
ഫ്രറ്റേണിറ്റി കോവിഡ് 19ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ചു ഫ്രറ്റേണിറ്റി പൊന്നാനി മണ്ഡലം കോവിഡ് 19 രണ്ടാം രോഗവ്യാപനത്തിൻ്റെ സാഹചര്യത്തിൽ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. ഇതിനോട് അനുബന്ധിച്ച് ബ്ലഡ് ബാങ്ക് കളിലെ രക്തദാതാക്കളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്