സതീർത്ഥ്യൻ - 2021 ഓൺലൈൻ ക്യാമ്പ് നാളെ ആരംഭിക്കും

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ - 2021 നാളെ (മെയ് 24) മുതൽ 28 വരെ രാവിലെ 11 മണിക്ക് ആരംഭിക്കുന്നു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും യൂണിസെഫും സംയുക്തമായി സംസ്ഥാനത്തിലെ കുട്ടികൾക്ക് വേണ്ടി  നടത്തുന്ന ഓൺലൈൻ ക്യാമ്പ് 2021 മെയ് 24 മുതൽ 28 വരെ, സമയം എല്ലാ ദിവസവും രാവിലെ 11 മണിക്ക്. 

വിവിധ കലാ രൂപങ്ങളെ കോർത്തിണക്കി കൊണ്ട് കോവിഡ് അതിജീവനം, ദുരന്തലഘൂകരണം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളെപ്പറ്റിയുള്ള ക്യാമ്പ് ആണ് നടത്തുന്നത്. "ചീമു" എന്ന പാവയിലൂടെയും "മിട്ടു" എന്ന പൂച്ചയുടെ രസകരമായ കഥകളിലൂടെയും, നൃത്താവതരണത്തിലൂടെയുമാണ് ക്യാമ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. സിസ്കോ വെബെക്സ് മാധ്യമത്തിൽ  നടത്തപ്പെടുന്ന ഈ ക്യാമ്പിൽ കൊച്ചു കുട്ടികൾ മുതൽ ഹൈസ്‌കൂൾ തലം വരെ പഠിക്കുന്ന കുട്ടികൾക്കും പഠിപ്പിക്കുന്ന അധ്യാപകർക്കും സൗജന്യമായി  പങ്കെടുക്കാവുന്നതാണ്.  ക്യാമ്പിൽ പങ്കെടുക്കുന്നവർ താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്. ക്യാമ്പുമായി ബന്ധപ്പെട്ട തയ്യാറാക്കിയിട്ടുള്ള തീം സോങ്ങും 2021 മെയ് 24 ന് റിലീസ് ചെയ്യും. മീറ്റിംഗ് ലിങ്കിൽ 10 : 45 മുതൽ പ്രവേശിക്കാം. 

വെബ്എക്സ് ലിങ്ക് - http://tinyurl.com/kydjszhy | മീറ്റിംഗ് നമ്പർ - 1847332898 | പാസ്സ്‌വേർഡ് - ksdma

#360malayalam #360malayalamlive #latestnews #kerala #camp #children

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ - 2021 നാളെ ...    Read More on: http://360malayalam.com/single-post.php?nid=4475
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ - 2021 നാളെ ...    Read More on: http://360malayalam.com/single-post.php?nid=4475
സതീർത്ഥ്യൻ - 2021 ഓൺലൈൻ ക്യാമ്പ് നാളെ ആരംഭിക്കും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കുട്ടികൾക്കായി ഒരുക്കുന്ന ഓൺലൈൻ ക്യാമ്പ് - സതീർത്ഥ്യൻ - 2021 നാളെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്