കടൽക്ഷോഭം: താമസയോഗ്യമല്ലാത്ത വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ

കടലാക്രമണത്തിൽ ചെളിയും, വെള്ളവും നിറഞ്ഞ് താമസയോഗ്യമല്ലാതായ  വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ. പൊന്നാനി മുതൽ പാലപ്പെട്ടി വരെയുള്ള മേഖലകളിലാണ് യുവാക്കളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്.

ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ കടലാക്രമണത്തിൽ  ദുരിതം വിതച്ച  കടലോര മേഖലയിലാണ് ശുചീകരണ യഞ്ജവുമായി വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ യുവാക്കൾ രംഗത്തിറങ്ങിയത്. വിവിധ കർമ്മ പരിപാടികളുമായി സംഘടനകൾ ദുരിതമേഖലകളിൽ സജീമാണ്. കടലാക്രമണം രൂക്ഷമായ മേഖലകളിൽ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാ ശുചീകരണം നടത്തിയത്. പലയിടത്തും ,വീടുകൾക്കുള്ളിലും, പുറത്തും ചെളി കെട്ടി കിടക്കുകയാണ്.  ചെളികൾ നീക്കം ചെയ്താൽ മാത്രമെ നൂറുകണക്കിന് വീടുകൾ താമസയോഗ്യമാവുകയുള്ളൂ.

 ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്  ഭൂരിഭാഗം മേഖലയിലും, ശുചീകരണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്നത്. കരയിൽ കെട്ടി കിടക്കുന്ന കടൽ വെള്ളം തിരിച്ച് പമ്പ് ചെയ്യുന്ന നടപടികളും ജെസിബി ഉപയോഗിച്ച് മണൽ കൂനകൾ മാറ്റുന്ന നടപടികളും നഗരസഭ തുടർന്നുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ കടലിൽ നിന്ന് അടിഞ്ഞ മാലിന്യങ്ങൾ നീക്കുന്ന നടപടികളും പൂർത്തിയാക്കുന്നുണ്ട്. കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലകളിൽ നഗരസഭ കുടിവെള്ളം വിതരണം ചെയ്യുന്നുമുണ്ട്.

#360malayalam #360malayalamlive #latestnews #ponnani

കടലാക്രമണത്തിൽ ചെളിയും, വെള്ളവും നിറഞ്ഞ് താമസയോഗ്യമല്ലാതായ വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ. പൊന്നാനി മുതൽ പാലപ്പെട്ടി വരെയ...    Read More on: http://360malayalam.com/single-post.php?nid=4397
കടലാക്രമണത്തിൽ ചെളിയും, വെള്ളവും നിറഞ്ഞ് താമസയോഗ്യമല്ലാതായ വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ. പൊന്നാനി മുതൽ പാലപ്പെട്ടി വരെയ...    Read More on: http://360malayalam.com/single-post.php?nid=4397
കടൽക്ഷോഭം: താമസയോഗ്യമല്ലാത്ത വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ കടലാക്രമണത്തിൽ ചെളിയും, വെള്ളവും നിറഞ്ഞ് താമസയോഗ്യമല്ലാതായ വീടുകൾ ശുചീകരിച്ച് സന്നദ്ധ സംഘടനകൾ. പൊന്നാനി മുതൽ പാലപ്പെട്ടി വരെയുള്ള മേഖലകളിലാണ് യുവാക്കളുടെ നേതൃത്വത്തിൽ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്