പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റെബിലൈസേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി സ്വമൂഹികാരോഗ്യകേന്ദ്രത്തിൽ പത്ത് ഓക്‌സിജൻ കിടക്കകളോടുകൂടിയുള്ള സൗകര്യത്തോടെ സ്റ്റെബിലൈസേഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു. മാറഞ്ചേരി, വെളിയങ്കോട് , പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഓക്സിജൻ സംവിധാനമടക്കമുള്ള ചികിത്സ സെൻ്ററിൽ നിന്ന് ലഭിക്കും. പ്രദേശത്ത് പോസറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത്. 


മാറഞ്ചേരി, വെളിയങ്കോട് , പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് ഓക്സിജൻ സംവിധാനമടക്കമുള്ള ചികിത്സയോ ഡോക്ടറുടെ സേവനമോ അത്യാവശ്യമായി വരുന്ന സാഹചര്യങ്ങളിൽ അതാത് പഞ്ചായത്തുകളിലെ മെഡിക്കൽ ഓഫീസർമാരുടെ റഫറൻസോടുകൂടി ചികിത്സ ലഭ്യമാക്കുന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനമാണ് കോവിഡ് സ്റ്റെബിലൈസേഷ സെൻ്റർ. 


നിലവിൽ 10 രോഗികളെ ഒരേ സമയം ചികിത്സിക്കാൻ ഇവിടെ സാധിക്കും. രോഗാവസ്ഥയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾ ഓക്സിജൻ ഉൾപ്പെടെയുള്ളവ ആവശ്യമായി വരുന്ന സമയത്ത് അതാത് വാർഡ് ആർആർടിയുമായോ മെഡിക്കൽ ഓഫീസറുമായോ ബന്ധപ്പെട്ടാണ് സെൻ്ററിലേക്ക് അഡ്മിഷൻ. സെൻ്ററിൽ രണ്ട്  മണിക്കൂർ മുതൽ എട്ട് മണിക്കൂർ വരെയുള്ള സമയത്ത് ഓക്സിജൻ ഉൾപ്പെടെയുള്ള സംവിധാനവും ഡോക്ടറുടെ സേവനവും ഇവിടെ ലഭ്യമാകും. തുടർന്നും രോഗാവസ്ഥയ്ക്ക് ശമനമായില്ലെങ്കിൽ  തൊട്ടടുത്ത റഫറൽ ആശുപത്രിയിലേക്കോ കോവിഡ് സെൻ്ററുകളിലേക്കോ ബെഡ് ലഭ്യതയ്ക്കനുസരിച്ച് രോഗിയെ മാറ്റും. 


മൂന്ന് ഷിഫ്റ്റുകളിലായി 24 മണിക്കൂറാണ് സെൻററിൻ്റെ പ്രവർത്തനം. നിലവിൽ അഞ്ച് ഡോക്ടർമാരുടെയും സ്റ്റാഫ് നേഴ്സുമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും വളണ്ടിയർമാരുടെയും സേവനമാണ് ഒരേ സമയം ലഭിക്കുക. സെൻ്ററിന് ആവശ്യമായ  ആരോഗ്യ പ്രവർത്തകരെ താൽക്കാലികമായി നിയമിച്ചിട്ടുണ്ട്.


പ്രദേശത്ത് പോസറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റെബിലൈസേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചിട്ടുള്ളത് എന്നും  ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ 100 കിടക്കകളോടുകൂടിയ സി.എസ്.എല്‍.ടി.സി അടുത്ത ദിവസം പ്രവര്‍ത്തനമാരംഭിക്കുമെന്നും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ.സിന്ധു പറഞ്ഞു. നിലവിൽ 10 പേർക്ക് ഒരേ സമയം ചികിത്സ നൽകാനുള്ള ലഭ്യമാക്കാനുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെങ്കിലും ആവശ്യമായ സാഹചര്യങ്ങളിൽ ബെഡുകളുടെ എണ്ണം ഇനിയും ഉയർത്താൻ കഴിയുമെന്നും കൂട്ടിച്ചേർത്തു.

 സ്റ്റെബിലൈസേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ ഇ സിന്ധു നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.കെ സുബൈർ, മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സമീറ ഇളയേടത്ത്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

#360malayalam #360malayalamlive #latestnews

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി സ്വമൂഹികാരോഗ്യകേന്ദ്രത്തിൽ പത്ത് ഓക്‌സിജൻ കിടക്കകളോടുകൂടിയുള്ള സൗകര്യത്...    Read More on: http://360malayalam.com/single-post.php?nid=4382
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി സ്വമൂഹികാരോഗ്യകേന്ദ്രത്തിൽ പത്ത് ഓക്‌സിജൻ കിടക്കകളോടുകൂടിയുള്ള സൗകര്യത്...    Read More on: http://360malayalam.com/single-post.php?nid=4382
പെരുമ്പടപ്പ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റെബിലൈസേഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മാറഞ്ചേരി സ്വമൂഹികാരോഗ്യകേന്ദ്രത്തിൽ പത്ത് ഓക്‌സിജൻ കിടക്കകളോടുകൂടിയുള്ള സൗകര്യത്തോടെ സ്റ്റെബിലൈസേഷൻ സെന്റർ പ്രവര്‍ത്തനം ആരംഭിച്ചു. മാറഞ്ചേരി, വെളിയങ്കോട് , പെരുമ്പടപ്പ്, നന്നംമുക്ക്, ആലങ്കോട് പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് ബാധിതർക്ക് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്