നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ്യർത്ഥിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി കത്തുനൽകി

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൃഷി നാശം നേരിട്ട പൊന്നാനി കോളിലെ നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ്യർത്ഥിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി മുഖ്യമന്ത്രിക്ക് കത്തുനൽകി.  കൃഷി വകുപ്പു നൽകുന്ന പ്രകൃതിക്ഷോഭ ധനസഹായത്തിനു പുറമ അടിയന്തര പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാനാണ് കത്ത് നൽകിയത്.  

അപ്രതീക്ഷിതമായി പെയ്ത മഴയിൽ പൊന്നാനി കോളിലെ നെൽകർഷകർ ദുരിതത്തിലാണ്. തൃശ്ശൂർ, മലപ്പുറം ജില്ലകളിലായി  വ്യാപിച്ചുകിടക്കുന്ന പൊന്നാനി കോളിൽ എഴുന്നൂറോളം ഏക്കർ നെൽകൃഷിക്ക് പൂർണ്ണ നാശം സംഭവിച്ചതായി കർഷകരിൽ നിന്ന് അറിയാൻ കഴിയുന്നു. ഇനി കൊയ്തെടുക്കാൻ സാധിക്കാത്ത രീതിയിൽ നെൽ ചെടികൾ വെള്ളത്തിനടിയിലായി. ബാങ്ക് വായ്പകളും കൈ വായ്പകളും വാങ്ങി കൃഷിയിറക്കിയ കർഷകർ എങ്ങനെ തിരിച്ചടിക്കും എന്ന ആശങ്കയിലാണ്. ആയതിനാൽ നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കണമെന്നാണ് ഇ.ടി.മുഹമ്മദ് ബഷീർ എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. 

#360malayalam #360malayalamlive #latestnews #ponnani

അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൃഷി നാശം നേരിട്ട പൊന്നാനി കോളിലെ നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ...    Read More on: http://360malayalam.com/single-post.php?nid=4381
അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൃഷി നാശം നേരിട്ട പൊന്നാനി കോളിലെ നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ...    Read More on: http://360malayalam.com/single-post.php?nid=4381
നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ്യർത്ഥിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി കത്തുനൽകി അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിൽ കൃഷി നാശം നേരിട്ട പൊന്നാനി കോളിലെ നെൽകർഷകർക്ക് പ്രത്യേക സാമ്പത്തിക സഹായം കൂടി അനുവദിക്കാൻ അഭ്യർത്ഥിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്