പുറങ്ങ് പള്ളിപ്പടിയിലെ വെള്ളക്കെട്ട് നീക്കി ഫാസ്ക് ക്ലബ് പ്രവർത്തകർ

ന്യൂനമർദ്ധത്തെ തുടർന്നുണ്ടായ  മഴക്കെടുതിയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ലെ ജനങ്ങൾ ദുരിതത്തിലായി. പുറങ്ങ് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ മഴവെള്ളത്താൽ പ്രദേശം വെള്ളത്തിലായപ്പോൾ ഫാസ്ക് ക്ലബ് പ്രവർത്തകർ വെള്ളക്കെട്ട് നീക്കി .

പുറങ്ങ് ജുമാസ്ജിദിന്റെ മുൻവശവും പ്രദേശത്തെ 20 ഓളം വീടുകളും പള്ളിപ്പടി പ്രദേശത്തുമാണ് വെള്ളക്കെട്ട് രൂപപ്പെട്ടത് .


പള്ളിപ്പടിയിലെ കടകളുടെ മുന്നിലൂടെയുള്ള കാന മാലിന്യത്താൽ തിങ്ങിനിറഞ്ഞതിനാൽ വെള്ളത്തിൻ്റെ ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം കെട്ടി നിൽക്കുകയായിരുന്നു.  അബ്ദുള്ള  നിഷാം ഹംസത്ത് ഷഫീഖ്  ഷമീർ നുഹ് തുടങ്ങിയവരുടെ നേതൃത്വത്തിൽ   ഫാസ്ക് ക്ലബ്പ്രവർത്തകർ രാവിലെ പള്ളിപ്പടിയിലെ കാനയിലെ സ്ലാബുകൾക്കടിയിലെ ചളിയും ഖരമാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിൻ്റെ ഒഴുക്ക് സുഗമാക്കി.

ഫാസ്ക് ക്ലബിൻ്റെ ശുചീകരണ പ്രവർത്തിയാൽ ഒഴുക്ക് പുനരാഭിച്ചതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് കുറവ് വന്നതായി നാട്ടുകാർ പറഞ്ഞു.

#360malayalam #360malayalamlive #latestnews

ന്യൂനമർദ്ധത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ലെ ജനങ്ങൾ ദുരിതത്തിലായി. പുറങ്ങ് ഭാഗത്തുനിന്ന...    Read More on: http://360malayalam.com/single-post.php?nid=4370
ന്യൂനമർദ്ധത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ലെ ജനങ്ങൾ ദുരിതത്തിലായി. പുറങ്ങ് ഭാഗത്തുനിന്ന...    Read More on: http://360malayalam.com/single-post.php?nid=4370
പുറങ്ങ് പള്ളിപ്പടിയിലെ വെള്ളക്കെട്ട് നീക്കി ഫാസ്ക് ക്ലബ് പ്രവർത്തകർ ന്യൂനമർദ്ധത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ മാറഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വാർഡ് 19 ലെ ജനങ്ങൾ ദുരിതത്തിലായി. പുറങ്ങ് ഭാഗത്തുനിന്ന് ഒഴുകിയെത്തിയ മഴവെള്ളത്താൽ പ്രദേശം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്