കടലാക്രമണം; ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു

പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍  രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയങ്കോട് ഫീഷറീസ് എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍ , വെളിയങ്കോട് ജി.എം യു.പി സ്‌കൂള്‍ എന്നീ നാല് സ്‌കൂളുകളിലായി ആരംഭിച്ച ക്യാമ്പുകളില്‍ 137 പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പില്‍ 51 കുടുംബങ്ങളിലായി 41 പുരുഷന്മാരും 62 സ്ത്രീകളും 34 കുട്ടികളുമാണുള്ളത്.


പൊന്നാനി എം.ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ക്യാമ്പില്‍ 26 കുടുംബങ്ങളാണുള്ളത്. 14 പുരുഷന്മാരും 29 സ്ത്രീകളും 11 കുട്ടികളുമായി 54 പേരാണ് ക്യാമ്പിലുള്ളത്. പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂളിലെ ക്യാമ്പില്‍ ഏഴ് പുരുഷന്മാരും ആറ് സ്ത്രീകളും നാല് കുട്ടികളുമടക്കം ആറ് കുടുംബങ്ങളില്‍ നിന്നായി 17 പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. വെളിയങ്കോട് ഫിഷറീസ് എല്‍.പി സ്‌കൂളിലെ ക്യാമ്പില്‍ 11 കുടുംബങ്ങളില്‍ നിന്നായി 43 പേരാണുള്ളത്. 13 പുരുഷന്മാരും 19 സ്ത്രീകളും 11 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. വെളിയങ്കോട് ജി.എം.യു.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഏഴ് പുരുഷന്മാരും എട്ട് സ്ത്രീകളും എട്ട് കുട്ടികളുമടക്കം 23 പേരാണ് ആറ് കുടുംബങ്ങളില്‍ നിന്നായുള്ളത്. ക്യാമ്പുകളിലേക്ക് എത്താത്തവര്‍ ബന്ധുവീടുകളിലേക്കാണ് മാറിയിരിക്കുന്നത്. പൊന്നാനിയില്‍ നിന്ന് 68 കുടുംബങ്ങളും പെരുമ്പടപ്പില്‍ നിന്ന് 60 കുടുംബങ്ങളും വെളിയങ്കോട് നിന്ന് 62 കുടുംബങ്ങളും ബന്ധുവീടുകളിലേക്കു മാറി.


കടലാക്രമണത്തെ തുടര്‍ന്ന് താലൂക്കിലെ പൊന്നാനി ലൈറ്റ് ഹൗസ്, മരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പള്ളി, മൈലാഞ്ചിക്കാട്, പുതുപൊന്നാനി അബു ഹുറൈറ പള്ളി പരിസരം, വെളിയങ്കോട് തണ്ണിത്തുറ, പത്തുമുറി, പെരുമ്പടപ്പ് പഞ്ചായത്തിലെ അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളം കയറിയത്.

#360malayalam #360malayalamlive #latestnews #ponnani

പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ...    Read More on: http://360malayalam.com/single-post.php?nid=4352
പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ...    Read More on: http://360malayalam.com/single-post.php?nid=4352
കടലാക്രമണം; ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു പൊന്നാനി താലൂക്കിലെ തീരദേശപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. പൊന്നാനി എം. ഇ.എസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെളിയങ്കോട് ഫീഷറീസ് എല്‍.പി സ്‌കൂള്‍, പാലപ്പെട്ടി ഫിഷറീസ് യു.പി സ്‌കൂള്‍ , വെളിയങ്കോട് ജി.എം യു.പി സ്‌കൂള്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്