നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് സഹായം നൽകി

പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അധ്യാപകരുടെ സഹായം. അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ പൊന്നാനി ഘടകമാണ് സെൻ്ററിനായി ധനസഹായം നൽകിയത്.  അവശ്യ വസ്തുക്കൾ വാങ്ങുന്നതിനായി 10000 രൂപയാണ് സംഘടന നൽകിയത്.

 നഗരസഭയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവിധ സംഘടനകളും വ്യക്തികളും സെൻ്ററിലേക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്.

കൊല്ലൻപടിയിലെ എവറസ്റ്റ് ഓഡിറ്റോറിയത്തിലാണ്  നഗരസഭയുടെ കോവിഡ്  ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ സജീകരിച്ചിട്ടുള്ളത്.

കോവിഡ് ടെസ്റ്റ് പോസിറ്റീവ് ആയ കേസുകളിൽ രോഗം ലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും വളരെ നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുന്നതിനാണ് പൊന്നാനിയിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചത്. 

നഗരസഭാ ചെയർമാൻ സി.പി മുഹമ്മദ് കുഞ്ഞി, കെ.എസ്.ടി.എ ജില്ലാ എക്സിക്യുട്ടീവ് അംഗം അജിത്ത് ലൂക്കിൽ നിന്നും ധനസഹായം ഏറ്റുവാങ്ങി. സംഘടനാ ഭാരവാഹികളായ പി.രഘു, ടി.വി ഹരിയാനന്ദ കുമാർ, കെ.വി ഹബീബ് റഹ്മാൻ, ഇ.കെ ഇർഷാദ് ഖലീൽ എന്നിവർ സംബന്ധിച്ചു.

#360malayalam #360malayalamlive #latestnews

പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അധ്യാപകരുടെ സഹായം. അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ പൊന്നാനി ഘടകമാണ് സെൻ്റ...    Read More on: http://360malayalam.com/single-post.php?nid=427
പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അധ്യാപകരുടെ സഹായം. അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ പൊന്നാനി ഘടകമാണ് സെൻ്റ...    Read More on: http://360malayalam.com/single-post.php?nid=427
നഗരസഭ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് സഹായം നൽകി പൊന്നാനി: നഗരസഭാ കോവിഡ് ട്രീറ്റ് മെൻ്റ് സെൻ്ററിലേക്ക് അധ്യാപകരുടെ സഹായം. അധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ പൊന്നാനി ഘടകമാണ് സെൻ്ററിനായി ധനസഹായം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്