മാറഞ്ചേരി ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു

കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൂടിയതിന്റെ  അടിസ്ഥാനത്തിൽ മാറഞ്ചേരി ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40% ശതമാനം എത്തിയതിന്റെ അടിസ്ഥാനത്തിലാണ് മാറഞ്ചേരി പഞ്ചായത്തിലെ എല്ലാ വാർഡുകളേയും കണ്ടെയിൻമെന്റ് സോണായി  ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻകൂടിയായ ജില്ലാ കലക്ടർ കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

നിലവിൽ ഈ പഞ്ചായത്തിൽ മാത്രം 500ലധികം പേരാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുകളിലും സി.സി.സി കളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്.


ഇന്ന് മൂന്ന് പേരുൾപ്പടെ ഇതുവരെ 15 പേരാണ് മാറഞ്ചേരിയിൽ കൊറോണ ബാധിച്ച് മരിച്ചത്.


1. കണ്ടെയ്‌ൻമെന്റ് സോണിൽ നിന്ന് പുറത്തേക്കുള്ള പോക്കുവരവ് നിയന്ത്രിത മാർഗ്ഗത്തിലൂടേ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു


2. കണ്ടെയ്‌ൻമെന്റ് സോണിൽ മെഡിക്കൽ എമർജൻസി, വിവാഹം, മരണം, മറ്റ്‌ അവശ്യ കാര്യങ്ങൾക്കല്ലാതെയുള്ള യാത്രകൾ കർശനമായി നിരോധിച്ചിരിക്കുന്നു



3. കണ്ടെയ്‌ൻമെന്റ് സോണിലുള്ളവർ മെഡിക്കൽ എമർജൻസി, വിവാഹം,മരണം, മറ്റ് അവശ്യ കാര്യങ്ങൾക്കല്ലാതെ യാതൊരു കാരണവശാലും വീടിനു പുറത്തിറങ്ങാൻ പാടുള്ളതല്ല



മുകളിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തികളിൽ കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. മേൽ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ 1897 ലെ പകർച്ചവ്യാധി തടയൽ നിയമം 2005 ലെ ദുരന്തനിവാരണ നിയമം ഐ.പി.സി സെക്ഷൻ 188 എന്നിവ പ്രകാരം ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിക്കുന്നതാണ് എന്ന് ജില്ലാകളക്ടർ അറിയിച്ചു.

#360malayalam #360malayalamlive #latestnews

നിലവിൽ ഈ പഞ്ചായത്തിൽ മാത്രം 500ലധികം പേരാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുകളിലും സിസിസികളിലും ആശുപത്രികളിലുമായി ച...    Read More on: http://360malayalam.com/single-post.php?nid=4234
നിലവിൽ ഈ പഞ്ചായത്തിൽ മാത്രം 500ലധികം പേരാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുകളിലും സിസിസികളിലും ആശുപത്രികളിലുമായി ച...    Read More on: http://360malayalam.com/single-post.php?nid=4234
മാറഞ്ചേരി ഗ്രാമപഞ്ചായത്തിനെ പൂർണ്ണമായും കണ്ടെയിൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു നിലവിൽ ഈ പഞ്ചായത്തിൽ മാത്രം 500ലധികം പേരാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വീടുകളിലും സിസിസികളിലും ആശുപത്രികളിലുമായി ചികിത്സയിലുള്ളത്.. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്