കോവിഡ് പിടിയിലമര്‍ന്ന് രാജ്യം; 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് രോഗബാധ, 3,780 മരണം

രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കുന്നു.

ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 3780പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. 338 പേര്‍ മരിച്ചു.ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു. നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

#360malayalam #360malayalamlive #latestnews #covid #india

രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ ...    Read More on: http://360malayalam.com/single-post.php?nid=4217
രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ ...    Read More on: http://360malayalam.com/single-post.php?nid=4217
കോവിഡ് പിടിയിലമര്‍ന്ന് രാജ്യം; 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്ക് രോഗബാധ, 3,780 മരണം രാജ്യത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്