കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ - അവലോകന യോഗം ചേർന്നു

പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നത് സംബന്ധിച്ച് അവലോകന യോഗം ചേർന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവനുസരിച്ച് ആവശ്യമായ ഡോക്ടർമാർ, സ്റ്റാഫ് നേഴ്സുമാർ തുടങ്ങിയ മെഡിക്കൽ ടീമിനെ  നിയോഗിക്കുന്ന മുറയ്ക്ക് മെയ് പത്തിന് തന്നെ സി.എഫ്.എൽ.ടി.സി പൊന്നാനിയിൽ ആരംഭിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ. സെൻ്റർ പ്രവർത്തനയോഗ്യമാക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് പൊന്നാനി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരായ ഡോ.ഷമീൽ, ഡോ.രാജു രാഘവൻ, മുനിസിപ്പൽ എഞ്ചിനീയർ സുജിത്ത് ഗോപിനാഥൻ എന്നിവരെ ചുമതലപ്പെടുത്തി. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ  കോവിഡ് 19 ഡൊമിസൈൽ കെയർ സെൻ്റർ നിലവിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കോവിഡ് പോസറ്റീവ് ആയ മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വേണ്ടിയാണ് ഈശ്വരമംഗലം  ഐ.സി.എസ്‌.ആർ ഹോസ്റ്റലുകളിൽ കേന്ദ്രം പ്രവർത്തിക്കുന്നത്.  


നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ് ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid #ponnani

പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം...    Read More on: http://360malayalam.com/single-post.php?nid=4215
പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം...    Read More on: http://360malayalam.com/single-post.php?nid=4215
കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ - അവലോകന യോഗം ചേർന്നു പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്റർ പ്രവർത്തനം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്