കോവിഡ് പ്രതിരോധത്തിന് പൊന്നാനി നഗരസഭയിൽ സമഗ്ര കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുന്നു

കോവിഡ് പ്രതിരോധ  പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തീരുമാനമായി. ഇതിൻ്റെ ഭാഗമായി കോവിഡ് രോഗികളുടെ സമഗ്ര വിവര ശേഖരണത്തിന് നഗരസഭയിൽ  കേന്ദ്രീയത സംവിധാനം ഒരുക്കും. നഗരസഭയിലെ ആശുപത്രികൾ, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, ടെസ്റ്റിംഗ് ലാബുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിച്ചാണ് കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുന്നത്. പൊന്നാനി നഗരസഭ ഓഫീസിൽ വെച്ച്  നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യം ധാരണയായത്.   വൈസ് ചെയർപേഴ് ബിന്ദു സിദ്ധാർത്ഥൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷീനാസുദേശൻ, ടി.മുഹമ്മദ് ബഷീർ, പൊന്നാനി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഷാജ് കുമാർ, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

#360malayalam #360malayalamlive #latestnews #covid #ponnani

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തീരുമാനമായി. ഇതിൻ്റെ ഭാഗമായി കോവിഡ് രോഗികളുടെ...    Read More on: http://360malayalam.com/single-post.php?nid=4214
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തീരുമാനമായി. ഇതിൻ്റെ ഭാഗമായി കോവിഡ് രോഗികളുടെ...    Read More on: http://360malayalam.com/single-post.php?nid=4214
കോവിഡ് പ്രതിരോധത്തിന് പൊന്നാനി നഗരസഭയിൽ സമഗ്ര കേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്തുന്നു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പൊന്നാനി നഗരസഭയിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് തീരുമാനമായി. ഇതിൻ്റെ ഭാഗമായി കോവിഡ് രോഗികളുടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്