പൊന്നാനിയിൽ കോവിഡ് നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ  കോവിഡ് 19 ഡൊമിസൈൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ മറ്റ് രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വേണ്ടിയാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ഈശ്വരമംഗലം  ഐ.സി.എസ്‌.ആർ ഹോസ്റ്റലുകളിലാണ് കേന്ദ്രം തുടങ്ങുന്നത്. കോവിഡ് പോസറ്റീവ് ആയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ സൗകര്യം ഇല്ലാത്തവരെയാണ് കേന്ദ്രത്തിൽ പ്രവേശിപ്പിക്കുക.


അതാത് വാർഡ് കൗൺസിലർ മുഖേനയും ആശാ പ്രവർത്തകർ മുഖേനയുമാണ് പോസിറ്റീവായ വർക്ക് പ്രവേശനം നൽകുക. 

ഭക്ഷണം, ബെഡ്ഷീറ്റ്, ബക്കറ്റ് അടക്കമുള്ള മറ്റ് അടിസ്ഥാന സൗകര്യങ്ങൾ നിരീക്ഷണത്തിൽ ഇരിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുവരണം. അമ്പത് പേർക്ക് ഒരേസമയം നിരീക്ഷണത്തിരിക്കാനുള്ള സൗകര്യമാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. സെൻ്ററിൽ ആവശ്യമായ വളണ്ടിയർമാരെ നഗരസഭയുടെ നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്.


നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്രം സന്ദർശിച്ച് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി. വൈസ് ചെയർപേഴ്സൺ ബിന്ദു സിദ്ധാർത്ഥൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീനാസുദേശൻ, കൗൺസിലർ വി.പി പ്രബീഷ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ സ്വാമിനാഥൻ, ജെ.എച്ച്.ഐ സുനിൽ കുമാർ, ഐ.സി.എസ്.ആർ കോ-ഓർഡിനേറ്റർ ടി.വൈ അരവിന്ദാക്ഷൻ, തേറയിൽ ബാലകൃഷ്ണൻ എന്നിവർ അനുഗമിച്ചു.

#360malayalam #360malayalamlive #latestnews #covid #ponnani

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് 19 ഡൊമിസൈൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ...    Read More on: http://360malayalam.com/single-post.php?nid=4204
കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് 19 ഡൊമിസൈൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ...    Read More on: http://360malayalam.com/single-post.php?nid=4204
പൊന്നാനിയിൽ കോവിഡ് നിരീക്ഷണ കേന്ദ്രം ആരംഭിച്ചു കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പൊന്നാനിയിൽ കോവിഡ് 19 ഡൊമിസൈൽ കെയർ സെൻ്റർ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പോസറ്റീവ് ആയ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്