കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി

കേന്ദ്രസര്‍ക്കാരിനോട് കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും   ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി. പൊതുഫണ്ട് ചെലവഴിച്ച് നിര്‍മ്മിക്കുന്ന വാക്‌സിന്‍ പൊതു ഉത്പന്നമല്ലേ? എന്തുകൊണ്ട് വാക്‌സിന്‍ കേന്ദ്രം വാങ്ങി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നില്ല? ഓക്‌സിജന്‍ ടാങ്കറുകളുടെയും സിലിണ്ടറുകളുടെയും വിതരണം ഉറപ്പാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചത്? വിതരണം ചെയ്യാന്‍ കഴിയുന്ന ഓക്‌സിന്‍ എത്രയാണ്? നിരക്ഷരര്‍ക്കും ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവര്‍ക്കും കോവിന്‍ ആപില്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും. ഇവര്‍ക്കായി എന്തു സൗകര്യമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്?

കേന്ദ്രം വിവിധ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ എത്തിച്ചു കൊടുത്താല്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അത് ലഭിക്കുകയും വില കുറയുകയും ചെയ്യുമല്ലോയെന്നും കോടതി നിരീക്ഷിച്ചു. കോടതി സ്വമേധയ എടുത്ത കേസിലാണ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ ഈ പരാമര്‍ശം.

കൊവിഡ് വാക്‌സിന്‍ വില സംബന്ധിച്ച്‌ കോടതി വീണ്ടും കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചു. വാക്‌സിനുകള്‍ക്ക് എന്തുകൊണ്ട് രണ്ട് വില വന്നു? അവയുടെ വില നിയന്ത്രിക്കണം. വില തീരുമാനിക്കേണ്ടത് കമ്പനികളല്ലെന്നും അത് കേന്ദ്ര സര്‍ക്കാര്‍ ചെയ്യണമെന്നും കേന്ദ്രം അധികാരം പ്രയോഗിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ട് വില വാക്‌സിനുകള്‍ക്ക് നല്‍കുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു. പൗരന്മാര്‍ സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് കാല ദുരിതങ്ങള്‍ പങ്കുവച്ചാല്‍ അത് തെ‌റ്റായ വിവരമെന്ന് കരുതിയോ ആ വിവരങ്ങള്‍ പങ്കുവയ്‌ക്കുന്നത് വെട്ടിക്കുറയ്‌ക്കാനോ പാടില്ലെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നി‌ര്‍ദ്ദേശിച്ചു. അങ്ങനെ ചെയ്‌താല്‍ കോടതിയലക്ഷ്യമായി കണക്കാക്കി നടപടിയെടുക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

വാക്‌സിന്റെ ലഭ്യത വര്‍ധിപ്പിക്കാനും വില കുറയ്ക്കാനും മറ്റ് മരുന്നു നിര്‍മ്മാതാക്കള്‍ക്കും വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പേറ്റന്റ് നിയമത്തില്‍ കംപല്‍സറി ലൈസന്‍സ് ആക്ട് പ്രയോഗിക്കാമോ എന്ന് കോടതി ആരാഞ്ഞു. വാക്‌സിന്‍ നിര്‍മ്മിക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും സര്‍ക്കാര്‍ പൊതു ഫണ്ട് നല്‍കിയിട്ടുണ്ട്. ഇപ്രകാരം പണം നല്‍കിയ രണ്ട് വാക്‌സിനും പൊതു ഉത്പന്നമായി മാറുന്നു. എന്തുകൊണ്ട് മുഴുവന്‍ വാക്‌സിനും വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്രം വാങ്ങി നല്‍കിയാല്‍ വില കുറയുന്നതിനും വാക്‌സിന്‍ ക്ഷാമം പരിഹരിക്കാനും ഇടയാക്കും. അല്ലെങ്കില്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ തുല്യത ഉണ്ടാകുമോ? എന്തുകൊണ്ട് വാക്‌സിന് രണ്ട് വില വരുന്നുവെന്നും കോടതി ആരാഞ്ഞു. 18നും 45നുമിടയില്‍ വാക്‌സിന്‍ എടുക്കേണ്ട എത്ര പേര്‍ ഉണ്ടെന്ന് കൃത്യമായ കണക്കും കേന്ദ്രം നല്‍കണം.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് എന്തു സഹായം കേന്ദ്രം ചെയ്തു? കോവിഡ് ചികിത്സ സൗകര്യം കുറവുള്ള സംസ്ഥാനങ്ങള്‍ക്ക് എന്തു സഹായം നല്‍കി? കോവിഡ് ചികിത്സയ്ക്കുള്ള ആന്റി വൈറല്‍ മരുന്ന് റെംഡിസിവര്‍ എന്തുകൊണ്ട് ജനറിക് വിഭാഗത്തില്‍ പെടുത്തി ഉത്പാദിപ്പിക്കുന്നില്ല? ബംഗ്ലാദേശില്‍ അടക്കം കോവിഡ് മരുന്നുകള്‍ ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി. അതില്‍ ഉത്തരവ് വന്നാല്‍ എന്തെങ്കിലും നിയമ പ്രശ്‌നമുണ്ടോ?- സുപ്രീം കോടതി ആരാഞ്ഞു.

വകഭേദം വന്ന കോവിഡ് കേസുകളില്‍ കോവിഡ് ലക്ഷണമുണ്ടെങ്കിലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ പോസിറ്റിവ് ആകുന്നില്ല. ഇത്തരം രോഗികളില്‍ നിന്ന് അമിത നിരക്കാണ് ആശുപത്രികള്‍ ഈടാക്കുന്നത് അത് തടയാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത്. ഗുജറാത്തില്‍ ആംബുലന്‍സില്‍ എത്തുന്ന കോവിഡ് രോഗികള്‍ക്കു മാത്രമേ ആശുപത്രികളില്‍ ചികിത്സ ലഭിക്കുന്നുള്ളൂവെന്ന പരാതികള്‍ ഉയരുന്നതും കോടതി ചൂണ്ടിക്കാട്ടി.

കോവിഡ് സംബന്ധിച്ച് പരാതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ഉന്നയിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടികള്‍ ഉത്തര്‍പ്രദേശില്‍ ഉണ്ടായതിനേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. പരാതികള്‍ ജനങ്ങള്‍ ഉന്നയിക്കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ആരാഞ്ഞു. വിവരങ്ങള്‍ അടിച്ചമര്‍ത്താന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ക്കെതിരെ കേസെടുത്താല്‍ അതിനെ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.


കോവിഡ് വാക്സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിർണയവും വിതരണവും കേന്ദ്രസർക്കാർ വാക്സിൻ നിർമാതാക്കൾക്ക് വിട്ടുനൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വാക്സിൻ വാങ്ങുന്നത് കേന്ദ്രസർക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാർക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷൻ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും കേന്ദ്രസർക്കാർ വാങ്ങാത്തതെന്താണ്? നിർമാതാക്കളുമായി ചർച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങൾക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്സിൻ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്സിൻ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങൾ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രസർക്കാർ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങൾക്ക് നൽകി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്സിൻ നിർമാതാക്കൾക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചിത്. വിഹിതനിർണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത്- കോടതി ആരാഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിർമാതാക്കൾക്ക് നൽകിയ സ്ഥിതിക്ക് സർക്കാരിന് വാക്സിനു മേൽ അവകാശമുണ്ട്- കോടതി നിരീക്ഷിച്ചു.

കമ്പനികൾ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും രണ്ടുവിലയ്ക്ക് വാക്സിൻ വിൽക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയർത്തി. വാക്സിന് എന്തുകൊണ്ടാണ് കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി.

കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്തു മടങ്ങുന്ന രീതി മേയ് ഒന്നിനു ശേഷവും തുടരുമോയെന്നും കോടതി ചോദിച്ചു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എൽ. നാഗേശ്വര റാവു, രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

#360malayalam #360malayalamlive #latestnews #

കേന്ദ്രസര്‍ക്കാരിനോട് കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും ചോദ്യങ്ങളുന്നയിച്ച് സുപ്രീം ...    Read More on: http://360malayalam.com/single-post.php?nid=4171
കേന്ദ്രസര്‍ക്കാരിനോട് കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും ചോദ്യങ്ങളുന്നയിച്ച് സുപ്രീം ...    Read More on: http://360malayalam.com/single-post.php?nid=4171
കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് കോവിഡ് ചികിത്സയിലും ഓക്‌സജിനിലും വാക്‌സിനിലും മരുന്നുകളുടെ കാര്യത്തിലും ചോദ്യങ്ങളുന്നയിച്ച് സുപ്രീം കോടതി. പൊതുഫണ്ട് ചെലവഴിച്ച് നിര്‍മ്മിക്കുന്ന വാക്‌സിന്‍ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്